in , ,

മോഹൻലാലും പൃഥ്വിരാജും ചേർന്ന് ആലപിച്ച ‘ബ്രോ ഡാഡി’ ടൈറ്റിൽ സോങ് എത്തി…

മോഹൻലാലും പൃഥ്വിരാജും ചേർന്ന് ആലപിച്ച ‘ബ്രോ ഡാഡി’ ടൈറ്റിൽ സോങ് എത്തി…

ബ്രോ ഡാഡി എന്ന ചിത്രത്തിന് വേണ്ടി മോഹൻലാലും പൃഥ്വിരാജും ചേർന്നൊരു ഗാനം ആലപിച്ചതായി മുൻപ് റിപ്പോർട്ട് വന്നിരുന്നു. ഇപ്പോളിതാ ഈ ഗാനം പുറത്തു വിട്ടിരിക്കുകയാണ് ബ്രോ ഡാഡി ടീം.

ബ്രോ ഡാഡിയിലെ ടൈറ്റിൽ സോങ് ആണ് സൂപ്പർതാരങ്ങൾ ചേർന്ന് ആലപിച്ചത്. മോഹൻലാലും പൃഥ്വിരാജും ഈ ചിത്രത്തിൽ അച്ഛനും മകനുമായി ആണ് എത്തുന്നത്. അച്ഛനും മകനും തമ്മിലുള്ള സംഭാഷണം പോലെ ഒരുക്കിയിരിക്കുന്ന ഈ ഗാനം സിനിമയിലെ അച്ഛനും മകനും തന്നെ പാടിയിരിക്കുന്നു. വീഡിയോ കാണാം:

ദീപക് ദേവിന്റെ സംഗീതത്തിൽ ആണ് ഈ ഗാനം ഒരുക്കിയത്. ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിൽ വീണ്ടും മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡി ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് പുറത്തിറക്കുന്നത്.

മീന, കല്യാണി പ്രിയദർശൻ, കനിഹ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, ജഗദീഷ്, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ, ജാഫർ ഇടുക്കി തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജനുവരി 26ന് ആണ് ചിത്രത്തിന്റെ റിലീസ്. ശ്രീജിത്ത് – ബിബിൻ ടീമിന്റെ തിരക്കഥയിൽ ആണ് ബ്രോ ഡാഡി ചിത്രീകരിച്ചത്.

“കഥ ലാലേട്ടന് ഇഷ്ടമായി, ചിത്രം വലിയ ക്യാൻവാസിൽ”, ടിനു പാപ്പച്ചൻ പറയുന്നു…

വെല്ലുവിളി ഏറ്റെടുത്ത് ‘ഹൃദയം’; കേരളത്തിലെ 450+ സ്ക്രീനുകളിൽ നാളെ റിലീസ്…