“അതിഥിയെ കാത്ത് മനയിൽ ഭീതി പടർത്തി മമ്മൂട്ടി”; ‘ഭ്രമയുഗം’ ടീസർ…

‘ഭൂതകാലം’ എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഭ്രമയുഗ’ത്തിൻ്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു ഹൊറർ ത്രില്ലർ ആണ്. 2 മിനിറ്റ് 11 സെക്കൻ്റ് ദൈർഘ്യുള്ള ടീസർ ആണിപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.
അർജുൻ അശോകൻ്റെ കഥാപാത്രം ഒരു മനയിലെ പടിപ്പുര കടന്ന് അകത്തേക്ക് എത്തുന്നതിൽ നിന്നാണ് ടീസർ ആരംഭിക്കുന്നത്. ഈ മനയിൽ എന്തോ അപകടം ഉണ്ടെന്ന പ്രതീതി കഥാപാത്രങ്ങളുടെ ഡയലോഗുകളും ഭാവങ്ങളും സൃഷ്ടിക്കുന്നുണ്ട്. “വളരെ കാലത്തിനു ശേഷം ഒരു അതിഥി എത്തുന്ന മഹത്തായ ദിവസം. എൻ്റെ മനയ്ക്കലേക്ക് സ്വാഗതം”, എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിൻ്റെ ഡയലോഗോടെ ആണ് ടീസർ അവസാനിക്കുന്നത്. നിഗൂഡതയും ഭയവും ജനിപ്പിക്കുന്ന ഭാവങ്ങളോടെ ആണ് മമ്മൂട്ടിയെ ടീസറിൽ കാണാൻ കഴിയുന്നത്. ടീസർ:
English Summary: Bramayugam Teaser Released