in

അമൽ നീരദിന്റെ ബോഗയ്ൻവില്ലക്ക് മികച്ച തുടക്കം; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

അമൽ നീരദിന്റെ ബോഗയ്ൻവില്ലക്ക് മികച്ച തുടക്കം; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

കുഞ്ചാക്കോ ബോബനെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ബോഗയ്ൻവില്ലക്ക് സമ്മിശ്ര പ്രേക്ഷക – നിരൂപക പ്രതികരണങ്ങൾക്ക് ഇടയിലും ബോക്സ് ഓഫീസിൽ മികച്ച തുടക്കം. ജ്യോതിർമയി നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, ശ്രിന്ദ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്. ഒരു മിസ്റ്ററി ത്രില്ലർ ആയി ഒരുക്കിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള കളക്ഷൻ 6 കോടി 88 ലക്ഷമാണ്.

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 3 കോടി 12 ലക്ഷം നേടിയ ചിത്രം, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് നേടിയത് 66 ലക്ഷമാണ്. 3 കോടി 10 ലക്ഷമാണ് ചിത്രം നേടിയ ഓവർസീസ് ഗ്രോസ്. അമൽ നീരദ് എന്ന ബ്രാൻഡ് നെയിം ആണ് ഇത്രയും മികച്ച തുടക്കം നേടാൻ ചിത്രത്തെ സഹായിച്ചത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം പകർന്നത്.

വരത്തൻ, ഭീഷ്മ പർവ്വം എന്നിവക്ക് ശേഷം അമൽ നീരദ്- സുഷിൻ ശ്യാം ടീമൊന്നിച്ച ചിത്രം കൂടിയാണിത്. ആദ്യമായാണ് അമൽ നീരദ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നതെന്നതും ബോഗയ്ൻവില്ലയുടെ പ്രത്യേകതയാണ്. അമൽ നീരദും കുഞ്ചാക്കോ ബോബനും ചേർന്ന് അമൽ നീരദ് പ്രൊഡക്ഷൻസ്, ഉദയ സ്റ്റുഡിയോ എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചത്.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ്- വിവേക് ഹർഷൻ.

“കൊറിയൻ ന്യൂ വേവ് സിനിമകൾക്കൊപ്പം നിൽക്കുന്ന ചിത്രം”; ജോജുവിന്റെ ‘പണി’ കൊള്ളാമെന്ന് അനുരാഗ് കശ്യപ്!

ആക്ഷൻ മോഡിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സണ്ണി ഡിയോൾ; ‘ജാട്ട്’ ഫസ്റ്റ് ലുക്ക് പുറത്ത്