in

“അമ്പോ എന്തൊരു വരവേൽപ്പ്”; 24 മണിക്കൂറിൽ 645K ബിഎംഎസ് ടിക്കറ്റുകൾ, ഇന്ത്യൻ സിനിമയുടെ നെറുകിൽ മലയാളത്തിന്റെ എമ്പുരാൻ…

“അമ്പോ എന്തൊരു വരവേൽപ്പ്”; 24 മണിക്കൂറിൽ 645K ബിഎംഎസ് ടിക്കറ്റുകൾ, ഇന്ത്യൻ സിനിമയുടെ നെറുകിൽ മലയാളത്തിന്റെ എമ്പുരാൻ…

റിലീസിനു മുൻപേ റെക്കോർഡുകൾ തകർത്തെറിഞ്ഞ്, ഇന്ത്യൻ സിനിമയിലെ മറ്റ് സൂപ്പർതാരങ്ങളെ പോലും അമ്പരപ്പിച്ച് മുന്നേറുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാന്റെ’ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21-ന് ആരംഭിച്ചപ്പോൾ സംഭവിച്ചത് സിനിമാലോകം പോലും സ്വപ്നം കാണാത്ത കാര്യങ്ങളാണ്. വെറും 24 മണിക്കൂറിനുള്ളിൽ 645K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണ്. പ്രഭാസ്, ഷാരൂഖ് ഖാൻ, അല്ലു അർജുൻ തുടങ്ങിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളുടെ റെക്കോർഡുകൾ പോലും ‘എമ്പുരാൻ’ തകർത്തു. പ്രഭാസിന്റെ ‘കൽക്കി 2898 AD’ 330k, ഷാരൂഖ് ഖാന്റെ ‘ജവാൻ’ 254K, അല്ലു അർജുന്റെ ‘പുഷ്പ 2: ദി റൂൾ’ 219K എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള റെക്കോർഡുകൾ. എമ്പുരാൻ ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റഴിഞ്ഞതും റെക്കോർഡ് സൃഷ്ടിച്ചു.

ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ‘എമ്പുരാൻ’ നിർമ്മിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മാർച്ച് 27-ന് ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശിപ്പിക്കും. ചിത്രത്തിന്റെ തമിഴ്നാട് വിതരണം ശ്രീ ഗോകുലം മൂവീസും, ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ ശ്രീ വെങ്കടേശ്വര ക്രിയേഷൻസും, നോർത്ത് ഇന്ത്യയിൽ എ എ ഫിലിംസും, കർണാടകയിൽ ഹോംബാലെ ഫിലിംസുമാണ് നടത്തുന്നത്. 2019-ൽ പുറത്തിറങ്ങിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ വിദേശ ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ 17 കോടി രൂപയ്ക്ക് മുകളിൽ പ്രീ-സെയിൽസ് നേടിയിരുന്നു.

മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. സുജിത് വാസുദേവ് ഛായാഗ്രഹണവും, ദീപക് ദേവ് സംഗീതവും, അഖിലേഷ് മോഹൻ എഡിറ്റിംഗും, മോഹൻദാസ് കലാസംവിധാനവും, സ്റ്റണ്ട് സിൽവ ആക്ഷനും, നിർമൽ സഹദേവ് ക്രിയേറ്റീവ് ഡയറക്ടറുമാണ്.

തമിഴകത്തിന് വീണ്ടും ഒരു മലയാളി വില്ലൻ; ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘എന്നൈ സുഡും പനി’ തിയേറ്ററുകളിൽ

മലയാളത്തിലെ ആദ്യത്തെ AI പവേര്‍ഡ് ലിറിക്കല്‍ ഗാനവുമായി ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ ടീം…