in , ,

സൽമാൻ – പൂജ ജോഡികൾക്ക് ഒപ്പം ചുവട് വെച്ച് വെങ്കിടേഷ്; വീഡിയോ ഗാനം പുറത്ത്…

സൽമാൻ – പൂജ ജോഡികൾക്ക് ഒപ്പം ചുവട് വെച്ച് വെങ്കിടേഷ്; വീഡിയോ ഗാനം പുറത്ത്…

അടുത്തതായി തിയേറ്ററുകളിൽ എത്തുന്ന സൽമാൻ ഖാൻ ചിത്രമാണ് ‘കിസി കാ ഭായ് കിസി കി ജാൻ’. അജിത്ത് കുമാർ നായകനായ തമിഴ് ചിത്രം വീരത്തിന്റെ ഹിന്ദി റീമേക്ക് ആയ ഈ ചിത്രം ഫർഹദ് സംജിയാണ് സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡേയാണ് ചിത്രത്തിലെ നായിക. ഈ ചിത്രത്തിലെ ‘ബില്ലി ബില്ലി’ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്.

സൽമാൻ ഖാനും പൂജയും നിറഞ്ഞു നിൽക്കുന്ന ഈ ഗാന രംഗത്തിൽ ഇരുവർക്കും ഒപ്പം ചുവടുമായി തെലുങ്ക് സൂപ്പർതാരം വെങ്കിടേഷും എത്തുന്നുണ്ട്. താര സമ്പന്നമായ ഈ ഗാന രംഗത്തിൽ ഭൂമിക ചൗള, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം, ജാസി ഗിൽ, ഷെഹ്നാസ് ഗിൽ, പലക്ക് തിവാരി, വിനലി ഭട്നഗർ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്. സുഖ്ബീർ ആണ് ഗാനം അലപിച്ചതും കമ്പോസ് ചെയ്തതും. കുമാർ ആണ് ഗാനം രചിച്ചിരിക്കുന്നത്. വീഡിയോ ഗാനം:

ഈ വർഷം സൽമാൻ ഖാന്റെ ഈദ് റിലീസ് ആയി ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ജനുവരിയിൽ റിലീസ് ആയ ഷാരൂഖ് ഖാന്റെ റെക്കോർഡ് ബ്രെക്കിങ് ഹിറ്റ് ചിത്രം പത്താനിൽ സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. സ്പൈ യൂണിവേഴ്‌സ് ചിത്രമായ ഇതിൽ ടൈഗർ എന്ന കഥാപാത്രമായി സൽമാൻ ഖാൻ എത്തിയത്. ഈ കഥാപാത്രം നായകനായി എത്തുന്ന ടൈഗർ 3 എന്ന ചിത്രം ഈ വർഷം അവസാനം തിയേറ്ററുകളിൽ എത്തും.

‘പകലും പാതിരാവും’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്…

മോഹൻലാലിന്റെ ‘എലോൺ’ ഇനി ഒടിടിയിൽ; റിലീസിന് മണിക്കൂറുകൾ ബാക്കി…