ആദ്യ ദിന ട്രാക്കഡ് കളക്ഷനിൽ ഒടിയനെ പിന്നിലാക്കി ‘ഭീഷ്മ പർവ്വം’…
മലയാള സിനിമാ ലോകവും പ്രേക്ഷകരും കാത്തിരുന്ന ചിത്രം ഭീഷ്മ പർവ്വം തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. ആവേശത്തോടെ ഈ അമൽ നീരദ്- മമ്മൂട്ടി ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നത് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് വ്യക്തം ആണ്. രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയിൽ ഒരു ചിത്രം എത്തിയതിന്റെ ആവേശം ഭീഷ്മ പർവ്വത്തിന് മറ്റൊരു നേട്ടം സ്വന്തമാക്കൻ സഹായിച്ചിരിക്കുക ആണ്.
റിലീസ് ദിനം ട്രാക്ക് ചെയ്ത ഷോകളിൽ നിന്ന് ഏറ്റവും ഉയർന്ന കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. മമ്മൂട്ടി ആരാധകർ നേതൃത്വം നൽകുന്ന ഫ്രൈഡേ മാറ്റിനി ആണ് ട്രാക്കിങ് കളക്ഷൻ പുറത്തു വിട്ടത്. 1179 ഷോകളിൽ നിന്ന് 3.67 കോടി കളക്ഷൻ നേടാൻ ഭീഷ്മ പാർവ്വത്തിന് കഴിഞ്ഞു എന്ന് ഫ്രൈഡേ മാറ്റിനി റിപ്പോർട്ട് ചെയ്യുന്നു.
3.34 കോടി ട്രാക്കഡ് കളക്ഷൻ നേടിയ മോഹൻലാൽ ചിത്രം ഒടിയനെ ആണ് ഭീഷ്മ പർവ്വം പിന്നിലാക്കിയത്. എന്നാൽ ഒടിയന്റെ ട്രാക്കഡ് ഷോകളുടെ എണ്ണം ആയിരത്തിൽ താഴെ മാത്രം ആണ്. ഒപ്പം ഫാൻസ് ഷോ കളക്ഷനും ഇതിൽ ഉൾപ്പെടുന്നില്ല. 400+ ഓളം ഫാൻസ് ഷോകൾ ആയിരുന്നു ഒടിയൻ കളിച്ചത്. ഭീഷ്മ പർവ്വം ഫാൻസ് ഷോ ആകട്ടെ ബുക് മൈ ഷോയിൽ ടിക്കറ്റ് ലഭ്യമായതിനാൽ ട്രാക്കഡ് കളക്ഷനിൽ ഉൾപ്പെട്ടിട്ടും ഉണ്ട്. അൻപത് ശതമാനം സിറ്റിംങ് കപ്പാസിറ്റിയിൽ മരക്കാർ നേടിയ മൂന്ന് കോടി ആണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന ട്രാക്കഡ് കളക്ഷൻ. മരക്കാറിന്റെ 900+ ഫാൻസ് ഷോകളിൽ നിന്നുള്ള കളക്ഷനും ഉൾപ്പെടുത്താതെയുള്ള കളക്ഷൻ ആണ് ഇത്.
ആകെ കളിച്ച ഷോകളിൽ വലിയൊരു ശതമാനവും ഷോകളും ഭീഷ്മ പർവ്വത്തിന്റെ ട്രാക്ക് ചെയ്യാം സാധിച്ചിട്ടുണ്ട്. 300-500 ഷോകളുടെ കളക്ഷൻ മാത്രം ആണ് ഭീഷ്മ പർവ്വത്തിന്റെ ആദ്യ ദിന കളക്ഷനിൽ ഉൾപ്പെടുത്താൻ ഉള്ളത്. ഈ കണക്കുകൾ കൂടി ചേര്‍ക്കുമ്പോള്‍ 4.3 മുതൽ 5.5 കോടി വരെ ആകാം ഭീഷ്മ പർവ്വത്തിന് ആദ്യ ദിനത്തിൽ നേടാൻ കഴിഞ്ഞിട്ട് ഉണ്ടാവാം എന്നാണ് ബോക്സ് ഓഫീസ് ട്രാക്കേഴ്സ് വിലയിരുത്തുന്നത്.