in , ,

ഭാവനയുടെ തമിഴ് ആക്ഷൻ ഹൊറർ ത്രില്ലർ ‘ദി ഡോറി’ൻ്റെ ട്രെയിലർ പുറത്ത്…

ഭാവനയുടെ തമിഴ് ആക്ഷൻ ഹൊറർ ത്രില്ലർ ‘ദി ഡോറി’ൻ്റെ ട്രെയിലർ പുറത്ത്…

വലിയൊരു ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ‘ദി ഡോർ’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും ഹൊററും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ജൂൺഡ്രീംസ് സ്റ്റുഡിയോസിൻ്റെ ബാനറിൽ ഭാവനയുടെ ഭർത്താവ് നവീൻ രാജനാണ് ചിത്രത്തിൻ്റെ നിർമ്മാണം. മാർച്ച് 28ന് ചിത്രം തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.

ട്രെയിലറിൽ ഭാവനയുടെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗണേഷ് വെങ്കിട്ടരാമൻ ഒരു പോലീസ് ഉദ്യോഗസ്ഥനായി എത്തുമ്പോൾ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ഭാവന ഒരു ആർക്കിടെക്റ്റായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ സംഘട്ടന രംഗങ്ങൾക്കും ഹൊറർ രംഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയിട്ടുണ്ട് എന്ന് ട്രെയിലർ വ്യക്തമാക്കുന്നു.

സഫയർ സ്റ്റുഡിയോസ്സാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ഗൗതം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് വരുൺ ഉണ്ണിയാണ്. അതുൽ വിജയ് എഡിറ്റിംഗും, കാർത്തിക് ചിന്നുഡയ്യൻ കലാസംവിധാനവും നിർവ്വഹിക്കുന്നു. ശിവ ചന്ദ്രനാണ് പ്രൊഡക്ഷൻ കൺട്രോളർ. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് മെട്രോ മഹേഷും, വസ്ത്രാലങ്കാരം വെൺമതി കാർത്തിയും, ഡിസൈൻസ് തൻഡോറയും നിർവ്വഹിക്കുന്നു. പിആർഒ (കേരള) പി ശിവപ്രസാദ്

വിധിക്ക് പോലും തോൽപ്പിക്കാനാവാത്ത ശക്തിയുടെ തിരിച്ചുവരവ്!, എമ്പുരാൻ ഗാനം ‘ഫിർ സിന്ദ’ പുറത്തിറങ്ങി…

ലളിതം, സുന്ദരം, ഒരുപക്ഷേ അതിനും അപ്പുറവും; മോഹൻലാൽ ചിത്രം ‘തുടരും’ ട്രെയിലർ പുറത്ത്…