in

ക്ലാസ് മുറിയിൽ പ്രണയിച്ച് നായകനും നായികയും, പുറത്ത് കയറുമായി കാലനും; ‘അതിഭീകര കാമുകൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ക്ലാസ് മുറിയിൽ പ്രണയിച്ച് നായകനും നായികയും, പുറത്ത് കയറുമായി കാലനും; ‘അതിഭീകര കാമുകൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സഹനടനായി തുടങ്ങി നായക നിരയിലേക്ക് ഉയർന്ന ലുക്മാൻ അവറാൻ നായകനാകുന്ന ‘അതിഭീകര കാമുകൻ’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘കൊറോണ ധവാൻ’ സിനിമയ്ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. ഫീൽഗുഡ് കോമഡി ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ ദൃശ്യ രഘുനാഥാണ് നായികയായെത്തുന്നത്. കാർത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഒരു കോളേജ് ക്ലാസ് മുറിയിൽ ഇരിക്കുന്ന നായകനും നായികയും പുറത്ത് ഒരു നിഴൽരൂപമായി കാലന്‍റെ രൂപത്തിലുള്ളൊരാളുമാണ് പോസ്റ്ററിലുള്ളത്. ഫാൻ്റസി ഘടകങ്ങളും ചിത്രത്തിലുണ്ടാകും എന്ന പ്രതീതി പോസ്റ്റർ നല്കുന്നുണ്ട്. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

View this post on Instagram

A post shared by Athibheekara Kaamukan Movie Official (@athibheekarakaamukanmovie)

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊഡക്ഷൻ കൺട്രോളർ: ശരത് പത്മനാഭൻ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടേഴ്സ്: വാസുദേവൻ വിയു, അഫ്സൽ അദേനി, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിസൈൻ: ടെൻപോയ്ന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

പെപ്പെ പഞ്ച് ലക്ഷ്യം കണ്ടോ; ആന്റണി വർഗീസ് ചിത്രം ‘ദാവീദ്’ റിവ്യൂ വായിക്കാം

വിനായകന്റെ വില്ലനായി അവതരിച്ച് മമ്മൂട്ടി; ഞെട്ടിച്ച് ‘കളങ്കാവൽ’ ഫസ്റ്റ് ലുക്ക്