in ,

ആക്ഷൻ മോഡിൽ ആസിഫ്, ആർത്തിരമ്പി ജനം; ‘ടിക്കി ടാക്ക’ പ്രോമോ വീഡിയോ പുറത്ത്…

ആക്ഷൻ മോഡിൽ ആസിഫ്, ആർത്തിരമ്പി ജനം; ‘ടിക്കി ടാക്ക’ പ്രോമോ വീഡിയോ പുറത്ത്…

തിയേറ്ററുകളിൽ ആവേശം നിറയ്ക്കാൻ എല്ലാവിധ സാധ്യതകളും ഉള്ള ഒരു ആക്ഷൻ സിനിമയുമായി എത്തുകയാണ് മലയാളത്തിൻ്റെ പ്രിയ താരം ആസിഫ് അലി. ടിക്കി ടാക്ക എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രം രോഹിത് വി എസ് ആണ്. റോ ആക്ഷൻ രംഗങ്ങളുമായി എത്തിയ പ്രേക്ഷക പ്രശംസ നേടിയ കള എന്ന ചിത്രത്തിന് ശേഷം രോഹിത് ഒരുക്കുന്ന ചിത്രം ആണ് ഇത്. ആസിഫ് അലിയുടെ പിറന്നാൾ ദിനമായ ഇന്ന് ഒരു സ്പെഷ്യൽ പ്രോമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.

37 സെക്കൻ്റ് ദൈർഘ്യമുള്ള ഒരു കർട്ടൻ റൈസർ വീഡിയോ ആണ് റിലീസ് ആയിരിക്കുന്നത്. ഒരു ജനക്കൂട്ടത്തിൻ്റെ നടുവിൽ ആക്ഷൻ മോഡിൽ നിൽക്കുന്ന ആസിഫിനെ കാണിച്ചാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്നുള്ള കട്ട്‌സിൽ ഗംഭീര പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയിൽ ആണ് ആസിഫിൻ്റെ ആക്ഷനും ഒക്കെ കാണാൻ കഴിയുന്നത്. ആസിഫിൻ്റെ കരിയറിലെ അഘോഷിക്കപ്പെടുന്ന ഒരു ആക്ഷൻ ചിത്രം തന്നെ പ്രതീക്ഷിക്കാം എന്ന സൂചന ആണ് ഈ വീഡിയോ നൽകുന്നത്. വീഡിയോ:

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫും രോഹിതും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. സിജു മാത്യൂ, നവിസ് സേവിയർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് നിയോഗ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോണി സെബൻ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംങ്ങും നിർവഹിക്കുന്ന ചിത്രത്തിന് ഡോൺ വിൻസെൻ്റ് ആണ് സംഗീതം ഒരുക്കുന്നത്.

തെലുങ്കിൽ നിന്ന് ദുൽഖറിന് വീണ്ടും പാൻ ഇന്ത്യൻ ചിത്രം; ‘ലക്കി ഭാസ്കർ’ ഫസ്റ്റ് ലുക്ക് എത്തി…

‘ഭ്രമയുഗം’ ഒരുക്കിയത് മെഗാ ബജറ്റിൽ; നിർമ്മാതാവിൻ്റെ വെളിപ്പെടുത്തൽ……