ആസിഫ് അലിയുടെ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി; ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്…

മമ്മൂട്ടിയെ നായകനാക്കി ‘ദി പ്രീസ്റ്റ്’ എന്ന ചിത്രം സംവിധാനം ചെയ്ത ജോഫിൻ ടി ചാക്കോയും മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് താരങ്ങളും അണിയറപ്രവർത്തകരും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഷൂട്ടിംഗ് അവസാനിച്ച വിവരം പ്രേക്ഷകരെ അറിയിച്ചു.
അനശ്വര രാജൻ നായികയാകുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ മനോജ് കെ ജയൻ, സരിൻ ഷിഹാബ് എന്നിവരും ഉണ്ട്. ടൈറ്റിൽ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ബിഗ് ബജറ്റ് ഒരുങ്ങുന്ന ഈ ചിത്രം ഒരു പീരിയോടിക്ക് ത്രില്ലർ ആണെന്നാണ് വിവരം. മെയ് മാസത്തിൽ ആയിരുന്നു ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ജോൺ മന്ത്രിക്കൽ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടേതാണ് കഥ. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. സംഗീതം രാഹുൽ രാജ് ഒരുക്കുന്നു.