in

ചിരിപ്പിക്കാൻ ഈ കോംബോ വരുന്നു; ‘അപൂർവ്വ പുത്രന്മാർ’ മോഷൻ പോസ്റ്റർ പുറത്ത്

ചിരിപ്പിക്കാൻ ഈ കോംബോ വരുന്നു; ‘അപൂർവ്വ പുത്രന്മാർ’ മോഷൻ പോസ്റ്റർ പുറത്ത്

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ലാലു അലക്സും ഒന്നിക്കുന്ന പുതിയ ചിത്രം ‘അപൂർവ്വ പുത്രന്മാരു’ടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇവയ്ൻ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു സമ്പൂർണ്ണ ഫാമിലി കോമഡി എന്‍റർടെയ്നറായിരിക്കുമെന്ന സൂചന നൽകുന്നതാണ് പോസ്റ്ററിലെ ദൃശ്യങ്ങൾ. പ്രേക്ഷകരെ ചിരിപ്പിക്കുകയും ആകാംഷയുടെ മുൾമുനയിൽ നിർത്തുകയും ചെയ്യുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

രജിത് ആർ.എല്ലും ശ്രീജിത്തും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആരതി കൃഷ്ണയാണ് നിർമ്മാതാവ്. ശശി നമ്പീശനും (എസ്.എൻ. ക്രിയേഷൻസ്), നമിത് ആറും (എൻ സ്റ്റാർ മൂവീസ്) എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുടെ ചുമതല നിർവഹിക്കുന്നു. സുവാസ് മൂവീസ് ആണ് ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ. ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു ഫൺ ഫാമിലി കോമഡി ത്രില്ലർ എന്ന നിലയിൽ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ഒരു എന്‍റർടെയ്ൻമെന്‍റ് പാക്കേജായിരിക്കും ഈ സിനിമയെന്നും അണിയറക്കാർ പറയുന്നു.

View this post on Instagram

A post shared by APOORVA PUTHRANMAR MOVIE (@apoorvaputhranmar)

തെലുങ്കു സിനിമകളിലൂടെ ശ്രദ്ധ നേടിയ പായൽ രാധാകൃഷ്ണയും കന്നഡ സിനിമയിലൂടെ എത്തിയ അമൈര ഗോസ്വാമിയുമാണ് ‘അപൂർവ്വ പുത്രന്മാരി’ലെ നായികമാർ. ഇരുവരുടെയും ആദ്യ മലയാള സിനിമ കൂടിയാണിത്. അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: ഷെന്‍റോ വി. ആന്‍റോ, എഡിറ്റർ: ഷബീർ സയ്യെദ്, സംഗീതം: മലയാളി മങ്കീസ്, റെജിമോൻ, ഗാനരചന: വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, പ്രൊഡക്ഷൻ കൺട്രോളർ: കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, കലാസംവിധാനം: അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ: സുരേഷ് പുന്നശ്ശേരിൽ, പ്രൊജക്റ്റ് ഡിസൈനർ: അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ: അനീഷ് വർഗീസ്, വസ്ത്രാലങ്കാരം: ബൂസി ബേബി ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, സംഘട്ടനം: കലൈ കിങ്‌സൺ, നൃത്തസംവിധാനം: റിച്ചി റിച്ചാർഡ്സൺ, അഖിൽ അക്കു, സൂര്യൻ വി കുമാർ, വിഎഫ്എക്സ്: പ്ലേകാർട്ട്, കൂകി എഫ്എക്സ്, റീ റെക്കോർഡിങ് മിക്സർ: ജിജു ടി ബ്രൂസ്, സ്റ്റിൽസ്: അരുൺകുമാർ വി.എ, വിതരണം: ഫാർസ് ഫിലിംസ്, പബ്ലിസിറ്റി ഡിസൈൻസ്: റോക്കറ്റ് സയൻസ്, പി.ആർ.ഒ: ശബരി.

മാസ് ലുക്കിൽ സുരേഷ് ഗോപി; ‘ഒറ്റക്കൊമ്പൻ’ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു…

മാത്യു തോമസും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ‘ഉടുമ്പൻചോല വിഷൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്