in

84ലെ ജോളി കൊലപാതക കേസ് വീണ്ടും ചർച്ചയാവുന്നു; കേരളത്തെ ഞെട്ടിച്ച കേസ് ഓർമ്മപ്പെടുത്തി ‘അന്വേഷിപ്പിൻ കണ്ടെത്തും’…

1984ലെ ജോളി കൊലപാതകം വീണ്ടും ചർച്ചയാവുന്നു; കേരളത്തെ ഞെട്ടിച്ച കേസിന്റെ ഓർമകളുണർത്തി ‘അന്വേഷിപ്പിൻ കണ്ടെത്തും’…

ടൊവിനോ തോമസ് നായകനായ ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിൻ കണ്ടെത്തും സൂപ്പർ വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ജിനു എബ്രഹാം രചിച്ച്, നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിലൂടെ രണ്ട് കൊലപാതകങ്ങളുടെ അന്വേഷണങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. അതിൽ ആദ്യത്തെ അന്വേഷണമായ ലൗലി മാത്തൻ കൊലപാതകം, വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന ഞെട്ടിക്കുന്ന ഒരു കൊലപാതക കേസിന്റെ ഓർമകളുണർത്തുന്നു. 1984-ൽ ക്രൂരമായ ലൈംഗിക പീഡന ശ്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ജോളി എന്ന യുവതിയുടെ കൊലപാതക കേസുമായാണ് അന്വേഷിപ്പിൻ കണ്ടെത്തുമെന്ന ചിത്രത്തിലെ ഒരു കഥ ബന്ധപ്പെട്ടിരിക്കുന്നത്.

ഈ ചിത്രത്തിലൂടെ ആ കേസ് ഒരിക്കൽ കൂടി കേരള സമൂഹത്തിൽ ചർച്ചയായതോടെ അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് ജോളിയുടെ സഹോദരൻ മോനച്ചൻ മാധ്യമങ്ങളോട് മനസ്സ് തുറക്കുകയും ചെയ്തു. പതിനെട്ട് വയസ്സുള്ളപ്പോഴാണ് ജോളി കൊല ചെയ്യപ്പെട്ടത്. ജോളിയുടെ മരണവുമായി ബന്ധപ്പെട്ട കഥ പറയുന്ന സിനിമ ഇറങ്ങിയത് അറിഞ്ഞുവെന്നും, അത് കണ്ടിട്ട് കൂടുതൽ അഭിപ്രായം പറയാമെന്നും മോനച്ചൻ പറയുന്നു. 1984 ഏപ്രില്‍ 23-നാണ് ജോളി മാത്യു എന്ന പതിനെട്ടുകാരിയെ കോട്ടയം ബഥനി ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനെ തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഫാദർ ജോര്‍ജ് ചെറിയാനെ അന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏറെ വിവാദങ്ങൾക്ക് വഴി വെച്ച ഒരു സംഭവം കൂടിയായിരുന്നു അത്.

അന്ന് ഈ കേസ് അന്വേഷിച്ച ഐപിഎസ് ഓഫീസറായ സിബി മാത്യൂസ്, തന്റെ നിര്‍ഭയം എന്ന പുസ്തകത്തില്‍ ഈ കേസന്വഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ വളരെ വിശദമായി തന്നെ എഴുതിയിട്ടുമുണ്ട്. ഏതായാലും ആനന്ദ് നാരായണൻ എന്ന ടോവിനോ തോമസ് അവതരിപ്പിച്ച എസ് ഐ കഥാപാത്രം, ലൗലി മാത്തൻ എന്ന പെൺകുട്ടിയുടെ കൊലപതാകം അന്വേഷിക്കുന്നത് വളരെ ഉദ്വേഗഭരിതമായാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

“തൊണ്ണൂറുകളുടെ നൊസ്റ്റാൾജിയിൽ മികച്ചൊരു ത്രില്ലർ അനുഭവം”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിവ്യൂ…

“ഭ്രമയുഗം പൂർണമായും ഒറിജിനൽ കഥ, 400 വർഷങ്ങൾക്ക് മുൻപ് നടക്കുന്നത്”, വിവാദങ്ങൾക്ക് സംവിധായകൻ്റെ മറുപടി…