in

അല്ലു അർജുന് 175 കോടി, അറ്റ്ലിക്ക് 100 കോടി; ‘പുഷ്പ’യും ‘ജവാനും’ ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നത് 800 കോടി ബജറ്റിൽ?

അല്ലു അർജുന് 175 കോടി, ആറ്റ്ലിക്ക് 100 കോടി; ‘പുഷ്പ’യും ‘ജവാനും’ ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നത് 800 കോടി ബജറ്റിൽ?

തെലുങ്കു സൂപ്പർതാരം അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചിത്രം ഇന്നാണ് പ്രഖ്യാപിച്ചത്. ബ്ലോക്ക്ബസ്റ്റർ തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കുന്ന പോകുന്ന ചിത്രം നിർമ്മിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ്. AA22 x A6 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം ഒരു മാസ്സ് സയൻസ് ഫിക്ഷൻ കൊമേർഷ്യൽ എന്റെർറ്റൈനെർ ആയാണ് ഒരുക്കുന്നത് എന്ന് ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ തന്നെ എടുത്തു പറയുന്നു.

ജവാന് ശേഷം അറ്റ്ലിയും, പുഷ്പ 2 നു ശേഷം അല്ലു അർജുനും എത്തുന്ന ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 800 കോടിയാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പിങ്ക് വില്ലയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. 200 കോടി നിർമ്മാണ ചെലവ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. നായകനായ അല്ലു അർജുൻ 175 കോടി രൂപ പ്രതിഫലം മേടിക്കുമ്പോൾ സംവിധായകൻ അറ്റ്ലി വാങ്ങുന്നത് നൂറു കോടി രൂപയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിനെല്ലാം പുറമെ ചിത്രത്തിന്റെ ലാഭത്തിന്‍റെ 15 ശതമാനം വിഹിതവും അല്ലു അര്ജുന് ലഭിക്കുമെന്നും വാർത്തകളുണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ ഹോളിവുഡ് വിഎഫ്എക്സ് സ്റ്റുഡിയോകളും സാങ്കേതിക പ്രവർത്തകരും സഹകരിക്കുന്നുണ്ട്. ആഗോള ശ്രദ്ധ ലഭിക്കുന്ന രീതിയിൽ ഈ ചിത്രത്തെ അണിയിച്ചൊരുക്കാൻ ആണ് അറ്റ്ലി ലക്ഷ്യമിടുന്നത്. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ഈ വർഷം ഓഗസ്റ്റ്- സെപ്റ്റംബർ മാസത്തോടെ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് സൂചന.

‘വാഴ II’ ഏപ്രിൽ 10ന് തുടങ്ങുന്നു; ഹാഷിറും ടീമിനും ഒപ്പം അൽഫോൺസ് പുത്രനും അജു വർഗീസും താരനിരയിൽ!

സ്റ്റൈലിഷ് ആക്ഷൻ വെടിക്കെട്ടുമായി മമ്മൂട്ടി; ‘ബസൂക്ക’ പ്രീ-റിലീസ് ടീസർ കാണാം!