in ,

ഇതിഹാസ സമാനമായ സിനിമാനുഭവത്തിന് തയ്യാറാകൂ; ബാലയ്യയുടെ ‘അഖണ്ഡ 2’ ടൈറ്റിൽ തീം വീഡിയോ പുറത്ത്…

ഇതിഹാസ സമാനമായ സിനിമാനുഭവത്തിന് തയ്യാറാകൂ; ബാലയ്യയുടെ ‘അഖണ്ഡ 2’ ടൈറ്റിൽ തീം വീഡിയോ പുറത്ത്…

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയും സംവിധായകൻ ബോയപതി ശ്രീനുവും ഒന്നിക്കുന്ന ചിത്രമായ ‘അഖണ്ഡ 2’ ന്റെ ടൈറ്റിൽ പോസ്റ്റരും തീം വീഡിയോയും പുറത്ത്. 2021 ൽ റിലീസായ അഖണ്ഡയുടെ രണ്ടാം ഭാഗമായി ഒരുക്കുന്ന ഈ ചിത്രം ഈ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമാണ്. സിംഹ, ലെജൻഡ്, അഖണ്ഡ എന്നീ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഈ ടീമിന്റെ ആദ്യ പാൻ ഇന്ത്യ സംരംഭം കൂടിയാണ്.

14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി ആണ് അവതരിപ്പിക്കുന്നത്. ടൈറ്റിൽ പോസ്റ്ററിന് കൂടാതെ ഒരു മിനിറ്റ് ദൈർഖ്യമുള്ള ഒരു ടൈറ്റിൽ തീം വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആത്മീയ ഘടകങ്ങളെ ഉൾക്കൊള്ളിച്ച് വൻ ആവേശം സൃഷ്ടിക്കുന്ന തരത്തിലാണ് ടൈറ്റിൽ പോസ്റ്ററും വീഡിയോയും അതിലുള്ള സംഗീതവും ഒക്കെ ഒരുക്കിയിരിക്കുന്നത്.

ടൈറ്റിൽ ഫോണ്ടിൽ ദിവ്യ പ്രാധാന്യത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു ക്രിസ്റ്റൽ ലിംഗവും ശിവലിംഗവും ഉണ്ട്. ശിവന്റെ ഉന്മാദ നൃത്തത്തെ പ്രതിനിധീകരിക്കുന്ന രണ്ട് ദമരുകളാൽ ചുറ്റപ്പെട്ട താണ്ഡവം എന്ന ശക്തമായ അടിക്കുറിപ്പാണ് തലക്കെട്ടിനൊപ്പം ഉള്ളത്. പശ്‌ചാത്തലത്തിൽ ഗംഭീരമായ ഹിമാലയവും കാണാൻ സാധിക്കും. ഇതിഹാസ സമാനമായ സിനിമാനുഭവം വാഗ്ദാനം ചെയ്യുന്ന, മറക്കാനാവാത്ത രോമാഞ്ചം സമ്മാനിക്കുന്ന നിമിഷങ്ങൾ നിറഞ്ഞ ഒരു വമ്പൻ രണ്ടാം ഭാഗത്തിന്റെ സൂചനയാണ് ടൈറ്റിൽ പോസ്റ്ററും വീഡിയോയും നൽകുന്നത്.

ബാലകൃഷ്ണയുടെയും ബോയപതി ശ്രീനുവിന്റെയും ഏറ്റവും ചെലവേറിയ ചിത്രമായ അഖണ്ഡ 2 രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ അഖണ്ഡ 2 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഛായാഗ്രഹണം- സി. രാംപ്രസാദ്, സന്തോഷ് ഡി ദേതാകെ, സംഗീതം- തമൻ എസ്, കല- എ. എസ്. പ്രകാശ്, എഡിറ്റർ- തമ്മിരാജു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ. പിആർഒ- ശബരി.

“ദൈവം ഉപേക്ഷിച്ചു, ചെകുത്താൻ പോറ്റി വളർത്തി”; ആവേശം നിറച്ച് ‘എമ്പുരാൻ’ പോസ്റ്ററിൽ പൃഥ്വിരാജ്…

പ്രായഭേദമെന്യേ ഏവർക്കും ചിരിച്ച് ആസ്വദിക്കാം; പൊറാട്ട് നാടക’ത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്, റിലീസ് 18ന്