in

ഗംഭീര ആക്ഷൻസ്, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് രംഗങ്ങൾ; തലയുടെ അഴിഞ്ഞാട്ടമായി ‘ഗുഡ് ബാഡ് അഗ്ലി’ ടീസർ…

ഗംഭീര ആക്ഷൻസ്, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് രംഗങ്ങൾ; തലയുടെ അഴിഞ്ഞാട്ടമായി ‘ഗുഡ് ബാഡ് അഗ്ലി’ ടീസർ…

തമിഴ് സൂപ്പർ താരം അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ‘ഗുഡ് ബാഡ് അഗ്ലി’ യുടെ ആദ്യ ടീസർ പുറത്ത്. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറിന് വമ്പൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ഒരു പക്കാ സ്റ്റൈലിഷ് ആക്ഷൻ ചിത്രമായാണ് ഗുഡ് ബാഡ് അഗ്ലി ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇന്ന് വന്ന ടീസർ നമ്മുക്ക് തരുന്നത്.

പല ഗെറ്റപ്പിൽ ആണ് അജിത്തിനെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീര ആക്ഷൻ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് രംഗങ്ങൾ എന്നിവക്കൊപ്പം ആട്ടവും പാട്ടും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് മാസ്സ് എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസർ കാണിച്ചു തരുന്നുണ്ട്. വിന്റേജ് ലുക്കിലും അജിത്തിന്റെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ഒരു ബാഡ് ബോയ് ഇമേജിൽ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമായാണ് ഇതിൽ അജിത് എത്തുന്നത്. ബ്ലോക്ക്ബസ്റ്റർ ചിത്രം മങ്കാത്തയ്ക്ക് ശേഷം അജിത്തിനെ സ്റ്റൈലിഷ് നെഗറ്റീവ് റോളിൽ കാണാനും ഇതിലൂടെ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തൃഷയാണ് സിനിമയിൽ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. തൃഷയ്ക്ക് പുറമെ തെന്നിന്ത്യൻ നായിക സിമ്രാനും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ടെന്നു വാർത്തകൾ വന്നിരുന്നു.

ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് ‘ഗുഡ് ബാഡ് അഗ്ലി’ തിയേറ്ററിലെത്തുക. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ജി വി പ്രകാശ് കുമാർ സംഗീതമൊരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്.

“മനുഷ്യൻ ജീവിച്ചിരിക്കുന്നതിന് ഒക്കെ ഒരു പരിധി ഇല്ലേ”, ക്രേസി ഫാമിലിയുടെ ചിരിപ്പിക്കുന്ന കഥയുമായി ‘പരിവാർ’ ട്രെയിലർ…

വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’യുടെ പുതിയ ടീസറിൽ മുഖം കാട്ടി മോഹൻലാലും അക്ഷയ് കുമാറും പ്രഭാസും; റിലീസ് ഏപ്രിൽ 25 ന്