in

‘മുന്‍പ് തോക്കിന്‍റെ മുന്നില്‍, ഇപ്പോള്‍ തോക്ക് ചൂണ്ടി’; അബ്രഹാമിന്‍റെ സന്തതികൾ പുതിയ പോസ്റ്റർ എത്തി!

‘മുന്‍പ് തോക്കിന്‍റെ മുന്നില്‍, ഇപ്പോള്‍ തോക്ക് ചൂണ്ടി’; അബ്രഹാമിന്‍റെ സന്തതികൾ പുതിയ പോസ്റ്റർ എത്തി!

അബ്രാഹാമിന്‍റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ ഓരോ പോസ്റ്ററുകളും ആവേശത്തോടെ ആണ് ആരാധകർ വരവേൽക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ പുതിയ പോസ്റ്ററും ശ്രദ്ധ നേടുകയാണ്. തോക്കും ചൂണ്ടി നിൽക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

മുൻപിറങ്ങിയ പോസ്റ്ററുകളിൽ ഒന്നിൽ മറ്റാരോ ചൂണ്ടിയ തോക്കിന്‍റെ മുന്നിൽ നിൽക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ ആണ് കാണാൻ കഴിഞ്ഞത്. ഇപ്പോൾ തോക്ക് ചൂണ്ടി നിൽക്കുന്ന മമ്മൂട്ടിയെയും. ഈ രണ്ടു പോസ്റ്ററുകളിലും രണ്ടു തരത്തിലുള്ള ഗെറ്റപ്പിൽ ആണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഇത് രണ്ടും രണ്ടു കഥാപാത്രങ്ങൾ ആണെന്ന് ഒരുകൂട്ടർ പറയുമ്പോൾ അങ്ങനെയല്ല കഥാപാത്രത്തിന്‍റെ മറ്റൊരു കാലഘട്ടത്തിലെ ഗെറ്റപ്പ് മാത്രം ആണ് പുതിയ പോസ്റ്ററിലെ ഗെറ്റപ് എന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു.

അതെ സമയം ചിത്രത്തിലെ പുറത്തിറങ്ങിയ ഒരു ഗാനരംഗത്തിൽ മീശ പിരിച്ച മമ്മൂട്ടി കഥാപാത്രത്തെ ആണ് കാണാൻ കഴിയുന്നത്. ചിത്രത്തിന്‍റെ ഒരു പോസ്റ്ററിലും ഈ ഗെറ്റപ്പിലുള്ള മമ്മൂട്ടിയെ കാണാം. എന്തായാലും വിവിധ ഗെറ്റപ്പിൽ ഉള്ള ഒരേ കഥാപാത്രം ആണോ അതോ വിവിധ കഥാപാത്രങ്ങൾ ആണോ എന്നത് അറിയാൻ പ്രേക്ഷകർ ഇനിയും കാത്തിരിക്കണം.

ഷാജി പാടൂർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രം സംവിധാനം ചെയ്ത ഹനീഫ് അദേനി ആണ് അബ്രാമിന്റെ സന്തതികൾക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവതാരം അൻസൺ പോൾ മമ്മൂട്ടിയുടെ അനുജന്റെ വേഷത്തിൽ അഭിനയിക്കുന്നു.

മഹാഭാരത പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുന്നു; വമ്പൻ വാര്‍ത്ത‍ ഉടൻ വരുന്നു!

ഓഗസ്റ്റ് സിനിമ അല്ല, കേരളത്തിലെ തീയേറ്ററുകളിൽ രജനി ചിത്രം 2.0 എത്തിക്കുന്നത് മിനി സ്റ്റുഡിയോ!