in

ദുൽഖറിനോട് വലിയ ആരാധന; ‘ഹേ സിനാമിക’യ്ക്ക് ആശംസകൾ നേർന്ന് രൺബീർ കപൂർ…

ദുൽഖറിനോട് വലിയ ആരാധന; ‘ഹേ സിനാമിക’യ്ക്ക് ആശംസകൾ നേർന്ന് രൺബീർ കപൂർ...

‘കുറുപ്പ്’ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം തീയേറ്ററിൽ എത്താൻ കാത്തിരിക്കുക ആണ് ആരാധകർ. ‘ഹേ സിനാമിക’ എന്ന തമിഴ് ചിത്രമാണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ദുൽഖർ ചിത്രം. ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് ഈ ദുൽഖർ ചിത്രത്തിന് ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂറിന്റെ ആശംസകൾ എത്തിയിരിക്കുക ആണ്.

ദുൽഖർ സൽമാന്റെ ചിത്രങ്ങളുടെ ആരാധകൻ ആണ് താൻ എന്നും ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തെ ആരാധിക്കുന്നു എന്നും രൺബീർ പറയുന്നു. അദിതിയോടൊപ്പം മുൻപ് ജോലി ചെയ്തിട്ടുണ്ട് എന്നും മികച്ച നടിയും അതിലുപരി നല്ലൊരു വ്യക്തിയുമാണ് അവർ എന്നും കപൂർ പറഞ്ഞു.

കാജളിന്റെ ചിത്രങ്ങൾ അസ്വദിക്കാറുണ്ട് എന്നും അവർക്കൊപ്പം ഉടനെ ജോലി ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രൺബീർ വീഡിയോയിൽ പറഞ്ഞു. ബ്രിന്ദ മാസ്റ്റർ തന്റെ ഏറ്റവും പ്രിയപ്പെട്ട ആളാണ് എന്നും ഒരുപാട് ബഹുമാനം അവരോടും അവരുടെ വർക്കിനോടും ഉണ്ടെന്നും ഹേ സിനാമികികയ്ക്ക് എല്ലാ വിധ ആശംസകളും നേർന്ന് കൊണ്ട് കപൂർ വീഡിയോയിൽ പറഞ്ഞു അവസാനിപ്പിച്ചു പറഞ്ഞു.

കപൂറിന്റെ ആശംസാ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദുൽഖർ സൽമാൻ താരത്തിന് നന്ദിയും അറിയിച്ചു. എല്ലായിപ്പോളും താങ്കളുടെ വലിയ ആരാധകൻ ആണ് താൻ എന്നും ബ്രഹ്മാസ്ത്ര മറ്റ് ചിത്രങ്ങൾക്കുമായി കാത്തിരിക്കുന്നു എന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ എഴുതി.

ദുൽഖർ, കാജൽ അഗർവാൾ, അദിതി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹേ സിനാമിക’ കൊറിയോഗ്രാഫർ ആയ ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമാണ്. മാർച്ച് 3ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

ആറാട്ടിൽ നാല് ആക്ഷൻ സീക്വൻസുകൾ, ഒരുക്കിയത് നാല് കൊറിയോഗ്രാഫേഴ്‌സ്; കാരണമിതാണ്…

‘ശക്തിമാൻ’ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ച് സോണി പിക്ചേഴ്സ്; വീഡിയോയും പുറത്ത്…