in

“ആസിഫിലെ അഭിനേതാവിനെ എക്സ്പ്ലോർ ചെയ്യുന്ന സിനിമ”; ‘സർക്കീട്ട്’ നാളെ തിയേറ്ററുകളിലേക്ക്…

“ആസിഫിലെ അഭിനേതാവിനെ എക്സ്പ്ലോർ ചെയ്യുന്ന സിനിമ”; ‘സർക്കീട്ട്’ നാളെ തിയേറ്ററുകളിലേക്ക്…

ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സർക്കീട്ട്’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ഈ ഫീൽ ഗുഡ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സന്തോഷവും നൊമ്പരവും നിറഞ്ഞ ഒരു സിനിമാനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേപോലെ നേടിയ “ആയിരത്തൊന്നു നുണകൾ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ താമർ കെ.വി. ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ ഫീൽ ഗുഡ് സ്വഭാവത്തെ എടുത്തു കാണിച്ചു കൊണ്ട് താമർ കെ.വി പറയുന്നത് ഇങ്ങനെ: “സർക്കീട്ട് ഒരു യാത്രയാണ്. കുറച്ചു സന്തോഷവും കുറച്ചു നോവുമൊക്കെ ഉള്ള മോമെന്റുകൾ ഒക്കെ ഉള്ള ഒരു സിനിമയാണ്. പ്രേക്ഷകർക്കും ആ സിനിമയുടെ കൂടെ യാത്ര ചെയ്യാൻ പറ്റട്ടെ, സിനിമ കഴിയുമ്പോൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് സന്തോഷത്തോടെ ഇറങ്ങി വരാൻ പറ്റട്ടെ”.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ അമീറിനെ ആണ് ചിത്രത്തിൽ ആസിഫ് അലി അവതരിപ്പിക്കുന്നത്. ആസിഫ് അലിയെ ഈ കഥാപാത്രത്തിലേക്ക് എത്തിച്ചതിനെക്കുറിച്ച് സംവിധായകൻ താമർ പറയുന്നത് ഇങ്ങനെ: “നമുക്ക് എപ്പോഴും ഒരു ക്യാരക്റ്റർ എഴുതുമ്പോൾ ഒരു ആഗ്രഹം ഉണ്ടാവല്ലോ ഇങ്ങനെയുള്ള ആളുകൾ (actors) വരണമെന്ന്. ആസിഫ് ഇൻ ആയപ്പോ കുറച്ചും കൂടെ ഒക്കെ, ആ സിനിമയാണ് വലുതായത്. അമീർ എന്നൊരു ഒരു ക്യാരക്റ്റർ ആണ് ആസിഫ് ഇക്ക ചെയ്യുന്നത്. പക്ഷേ ആസിഫ് എന്നുള്ള സ്റ്റാറിനെ അല്ല സിനിമ യൂസ് ചെയ്തിട്ടുള്ളത്, ടോട്ടലി പുള്ളിയിലുള്ള അഭിനേതാവിനെ മാത്രം എക്സ്പ്ലോർ ചെയ്യുന്ന ഒരു സിനിമയാണ്.”

ഈ സിനിമ കാണുമ്പോൾ തനിക്ക് വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ കണക്റ്റ് ആകുന്നു എന്ന് ആസിഫ് പറയുന്നു. കുട്ടികൾ ഉള്ളവർക്ക് പാരന്റിംഗിനെ പറ്റിയുള്ള കാര്യങ്ങൾ മനസിലാകും. ദുബായിൽ ജോലിയ്ക്ക് പോയിട്ട് സ്ട്രഗിൾ ചെയ്യുന്ന ഒരു കാറ്റഗറി ഓഫ് ആളുകളുണ്ട്. നാട് വിട്ട് പോയി സർവൈവ് ചെയ്യാനായി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുന്നവർ. അങ്ങനെയുള്ള ഒരുപാട് പേരെ കണക്ട് ചെയ്തിട്ടുള്ള ഒരു ക്യാരക്ടർ ആണ് തന്റേത് എന്ന് ആസിഫ് അലി അഭിപ്രായപ്പെട്ടു. ഗൾഫിലെ സാധാരണക്കാരായ പ്രവാസികളുടെ ജീവിതത്തിലെ വെല്ലുവിളികളും പ്രതീക്ഷകളുമാണ് ഈ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്ന സൂചനയും അദ്ദേഹം നൽകി.

‘കിഷ്കിന്ധാ കാണ്ഡം’, ‘രേഖാചിത്രം’ എന്നീ വമ്പൻ ഹിറ്റുകളായ ത്രില്ലറുകൾക്ക് ശേഷം ആസിഫ് അലി നായകനാവുന്ന ഈ ഫാമിലി ഡ്രാമയിൽ ബാലതാരം ഓർഹാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദവും വൈകാരിക ബന്ധവും സിനിമയുടെ പ്രധാന ആകർഷണീയതകളിൽ ഒന്നായിരിക്കും എന്ന് ചിത്രത്തിന്റെ ട്രെയിലർ സൂചന നല്കിയിരുന്നു.

അജിത് വിനായക ഫിലിംസും ആക്ഷൻ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അയാസ് ഹസൻ ഛായാഗ്രഹണവും ഗോവിന്ദ് വസന്ത സംഗീതവും നിർവ്വഹിച്ചിരിക്കുന്നു.

സ്വന്തം ശബ്ദത്തിൽ പ്രൊഫ. അമ്പിളിയായി ജഗതി; 4 മിനിറ്റ് ദൃശ്യവിരുന്നൊരുക്കി ‘വല’ ഫസ്റ്റ് ഗ്ലിംപ്സ്

മനസ്സ് നിറയ്ക്കുന്ന കഥയിലൂടെയൊരു ‘സർക്കീട്ട്’; റിവ്യൂ വായിക്കാം