ഒടിടിയിൽ തരംഗം തീർക്കാൻ ‘പത്തൊമ്പതാം നൂറ്റാണ്ട്’; സ്‌ട്രീമിംഗ് ആരംഭിച്ചു…
വിനയൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് സന്തോഷ വാർത്ത. സിജു വിൽസൺ നായകനായ ഈ ചിത്രത്തിന്റെ ഒടിടി സ്‌ട്രീമിംഗ് ആരഭിച്ചിരിക്കുക ആണ്. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം എത്തിയിരിക്കുന്നത്. വലിയ പ്രോമോഷനുകൾ ഒന്നുമില്ലാതെ സർപ്രൈസ് ആയി ആണ് ഒടിടിയിൽ ചിത്രം സ്‌ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ചില രാജ്യങ്ങളിൽ പ്രൈം വീഡിയോ ചിത്രം ലഭ്യമാക്കിയിരുന്നു എങ്കിലും ഇന്ത്യയിൽ സ്‌ട്രീമിംഗ് ആരംഭിച്ചത് ഇപ്പോൾ മാത്രമാണ്.
ചിത്രത്തിന്റെ ഒടിടി റിലീസിനോട് അനുബന്ധിച്ച് സംവിധായകൻ വിനയൻ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെക്കുകയും ചെയ്തു. “ഇരുനൂറ്റി അമ്പതോളം തിയേറ്ററുകളിൽ തിരുവോണത്തിന് റിലീസ് ചെയ്ത ചിത്രം ആറാഴ്ചയിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും ഇനിയും ഈ ചിത്രം കാണാത്തവർ ഏറെയുണ്ടാകും. ഒടിടിയിൽ അവരും ഈ സിനിമ കാണണം അഭിപ്രായം അറിയിക്കണം. നിങ്ങളുടെ അഭിപ്രായത്തിനും വിമർശനത്തിനും ഏറെ വില നൽകുന്ന ഒരാളാണ് ഞാൻ.”, വിനനയൻ കുറിച്ചു.
വിനയൻ തന്നെ തിരക്കഥ രചിച്ച ഈ ബിഗ് ബജറ്റ് ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആയിരുന്നു നിർമ്മിച്ചത്. ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥ പറഞ്ഞ ചിത്രംട് തിയേറ്റർ റിലീസിന് ശേഷം മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. സിജു വിൽസൺ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ കയാദു ലോഹർ ആയിരുന്നു നായികാ വേഷത്തിൽ എത്തിയത്. അനൂപ് മേനോൻ, സുദേവ് നായർ, ചെമ്പൻ വിനോദ്, ദീപ്തി സതി, പൂനം ബജ്‌വ, സെന്തിൽ കൃഷ്ണ, സുരേഷ് കൃഷ്ണ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ട്രെയിലര്‍: