“തിരക്കഥ തന്നെ താരം, ഒരുപക്ഷേ ഈ പ്രമേയം മലയാളത്തിലാദ്യം”, മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ സംസാരിക്കുന്നു…
മാസങ്ങൾക്ക് ശേഷം മറ്റൊരു മോഹൻലാൽ ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുക ആണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ എന്ന ഈ ചിത്രം ഒരു ത്രില്ലർ ആണ് എന്നതിന് അപ്പുറം മറ്റ് വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ വളരെ സർപ്രൈസ് ആയി ചിലത് ഒക്കെയും നിര്‍മ്മാതാക്കള്‍ നിലനിർത്തുന്നു എന്ന ഒരു ഫീൽ പ്രേക്ഷകർക്ക് ലഭിച്ചിട്ടിട്ടുണ്ട്. ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തെ കുറിച്ച് മോഹൻലാൽ ചില കാര്യങ്ങൾ സംസാരിക്കുക ആണ്. ഈ ചിത്രത്തിന് പ്രമേയം തന്നെയാണ് പ്രത്യേകത എന്ന് മോഹൻലാൽ പറയുന്നു. മലയാളത്തിൽ ഒരുപക്ഷേ ആദ്യമായിട്ട് ആകാം ഇത്തരം ഒരു പ്രമേയം വരുന്നത് എന്ന് പറഞ്ഞ മോഹൻലാൽ ഈ ചിത്രത്തിലെ വില്ലനും ഹീറോയും എല്ലാം തിരക്കഥ ആണെന്നും അഭിപ്രായപ്പെടുന്നു. സർപ്രൈസ് എലമെന്റുകൾ ചിത്രത്തിൽ ഉണ്ടെന്നും മോഹൻലാൽ വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ ഈ ചിത്രത്തിൽ അഭിനയിച്ചതിൽ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. മോഹൻലാലിനെ വാക്കുകൾ ഇങ്ങനെ:
“എന്നെ സംബന്ധിച്ചിടത്തോളം അല്ലേൽ ഒരു ആക്ടർ എന്ന രീതിയിൽ ഒരുപാട് സവിശേഷതകൾ ഉള്ളൊരു ചിത്രമാണ് മോൺസ്റ്റർ. സർപ്രൈസ് എലമെന്റുകൾ ഒരുപാട് ഉണ്ട്. ഇതിൽ പ്രമേയം തന്നെയാണ് പ്രത്യേകത. ഇതിന്റെ കഥ, തിരക്കഥ, ഒരുപക്ഷേ മലയാളത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രമേയം ധൈര്യപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് താരം. ഹീറോ അല്ലെങ്കിൽ വില്ലൻ എന്ന കോൺസെപ്റ്റ് ഉണ്ടോ എന്ന് ചോദിച്ചാൽ തിരക്കഥ തന്നെയാണ് നായകൻ, തിരക്കഥ തന്നെയാണ് വില്ലൻ. ആ സിനിമയെ കുറിച്ച് ഇത്രെയെ പറയാൻ പറ്റൂ. സവിശേഷതകൾ ഒരുപാട് ഉണ്ട്. വളരെ അപൂർവ്വമാണ് ഇത്തരം സിനിമകളിൽ അഭിനയിക്കാൻ ഒരു ആക്ടർ എന്ന നിലയിൽ സാധിക്കുന്നത്. ഈ സിനിമയിൽ അഭിനയിച്ചതിൽ വളരെയധികം ഹാപ്പി ആണ് ഞാൻ.”, മോഹൻലാൽ പറഞ്ഞു. വീഡിയോ: