in , ,

പഞ്ചാബി താളത്തിൽ ആടിപാടി ലക്കി സിംഗ്; മോൺസ്റ്ററിലെ വീഡിയോ ഗാനം എത്തി…

പഞ്ചാബി താളത്തിൽ ആടിപാടി ലക്കി സിംഗ്; മോൺസ്റ്ററിലെ വീഡിയോ ഗാനം എത്തി…

പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ‘മോൺസ്റ്ററി’ന്റെ റിലീസ് ഒക്ടോബർ 21ന് പ്രഖ്യാപിച്ചിരിക്കുക ആണ് നിർമ്മാതാക്കൾ. ഉദായകൃഷ്ണയുടെ രചനയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. മികച്ച പ്രതികരണങ്ങൾ നേടിയ ഈ ട്രെയിലറിന് പിറകെ ഇപ്പോളിതാ ചിത്രത്തിലെ വീഡിയോ ഗാനവും പുറത്തുവിട്ടിരിക്കുക ആണ്.

‘ഗൂം ഗൂം’ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് റിലീസ് ആയിരിക്കുന്നത്. ദീപക് ദേവ് ആണ് ഗാനത്തിന് സംഗീതം പകർന്നത്. തനിഷ്‌ക് നബർ ഹിന്ദി വരികളും മലയാളം വരികൾ ഹരി നാരായണനും ആണ് രചിച്ചത്. അലി ഖുലി മിർസയും പ്രകാശ് ബാബുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പഞ്ചാബി താളത്തിൽ മോഹൻലാലിന്റെ ചുവടുകളോടെ ആണ് ഗാനം എത്തിയിരിക്കുന്നത്. ഒരു ഫ്ലാറ്റിലുള്ള രംഗങ്ങൾ ആണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ സുദേവ് നായർ, മഞ്ചു ലക്ഷ്മി, ഹണി റോസ് എന്നിവർ ആണ് ഗാന രംഗത്തിൽ എത്തുന്നത്. ജെസ് സ്വീജൻ എന്ന ബാല താരവും ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നു. വീഡിയോ:

കന്നഡയുടെ ബിഗ് ഹിറ്റ് ‘കാന്താര’ ഒക്ടോബർ 20ന് മലയാളത്തിലും എത്തുന്നു; ട്രെയിലർ എത്തി…

പൃഥ്വിരാജിന്‍റെ പിറന്നാൾ ആഘോഷമാക്കാന്‍ ‘കാപ്പ’യുടെ ടീസർ നാളെ എത്തും…