“ഗർഭകാലത്തും ഫൈറ്റ് ചെയ്യുന്ന നായിക”; ത്രില്ലടിപ്പിച്ച് സാമന്തയുടെ ‘യശോദ’ ടീസർ…
സാമന്ത നായിക ആകുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘യശോദ’ റിലീസിന് തയ്യാറെടുക്കുക ആണ്.ഹരിയും ഹരീഷും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുക ആണ്.
ഒരു ഹോസ്പിറ്റലിലെ ചെക്കപ്പ് റൂമിലേക്ക് യശോദ (സമാന്ത) എത്തുന്നതിൽ നിന്നാണ് ടീസർ ആരംഭിക്കുന്നത്. ഗർഭിണിയാണെന്നും മൂന്ന് മാസം വളരെ നന്നായി ശ്രദ്ധിക്കണമെന്നും ഡോക്ടർ യശോദയെ അറിയിക്കുന്നു. ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഡോക്ടർ പറയുന്നു. അതേ സമയം, അതിന്റെ നേർ വിപരീതം ആ കഥാപാത്രം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ആണ് സീനുകളിൽ കാണാൻ കഴിയുന്നത്. ഓടുകയും ഭയപ്പെടുകയും ഭാരം ഉയർത്തുകയും ഫൈറ്റ് ചെയ്യുകയും എല്ലാം യശോദ ചെയ്യുന്നു. ചിത്രം ഒരു ത്രില്ലിംഗ് റൈഡായിരിക്കുമെന്ന് ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ടീസർ കാണാം: