ഇരുപതിലധികം ലുക്കുകളിൽ തകർത്താടാൻ ചിയാൻ വിക്രം; ‘കോബ്ര’ ട്രെയിലർ ഉടനെ…
ചിയാൻ വിക്രം ആരാധകർ ഉൾപ്പെടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കോബ്ര’. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ ചിയാൻ വിക്രം ചിത്രം ആഗസ്റ്റ് 11 ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 31 ലേക്ക് മാറ്റിയിരുന്നു. ലളിത് കുമാറിന്റെ 7 സ്ക്രീൻ നിർമ്മിച്ച ഈ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പുറത്തിറങ്ങുക. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ ഉടനെ റിലീസ് ചെയ്യും എന്ന വിവരം ആണിപ്പോൾ പുറത്തുവരുന്നത്.
ഇരുപതിലധികം വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് വിക്രം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. വിവിധ ലുക്കുകൾ വിക്രം തകർത്താടും എന്ന പ്രതീക്ഷയാണ് ആരാധകർക്ക്. പ്രേക്ഷകരെ ആവേശം കൊള്ളിപ്പിക്കുന്ന പ്രകടനം വിക്രമിൽ നിന്ന് ഉണ്ടാവും എന്ന സൂചന തന്നെയാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഗാനങ്ങളും എല്ലാം നൽകിയതും. ഈ വർഷം റെക്കോർഡ് ബ്രെക്കിങ് ഹിറ്റായി മാറിയ കെജിഎഫ് 2വിലെ നായിക ശ്രീനിധി ഷെട്ടി ആണ് വിക്രമിന്റെ നായികയായി എത്തുന്നത്. നായിക ശ്രീനിധി ഷെട്ടിയുമായുള്ള ചിയാൻ വിക്രമിന്റെ പ്രണയ രംഗങ്ങൾ കാണാനും കാത്തിരിക്കുക ആണ് ആരാധകർ.
#Cobra Trailer is coming..,, pic.twitter.com/eDnTBYitkj
— Christopher Kanagaraj (@Chrissuccess) August 18, 2022