in , ,

ഈ ‘വാത്തി’ ക്ലാസും എടുക്കും, ആക്ഷനും ചെയ്യും; ധനുഷ് ചിത്രത്തിന്റെ ടീസർ…

ഈ ‘വാത്തി’ ക്ലാസും എടുക്കും, ആക്ഷനും ചെയ്യും; ധനുഷ് ചിത്രത്തിന്റെ ടീസർ…

ദ ഗ്രേ മാനിലൂടെ ഹോളിവുഡിലും അരങ്ങേറ്റം നടത്തി അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരിക്കുക ആണ് തമിഴ് സൂപ്പർതാരം ധനുഷ്. ഇന്ന് പിറന്നാൾ ദിനം ആഘോഷിക്കുന്ന താരത്തിന്റെ ആരാധകർക്ക് ആഘോഷിക്കുന്ന ഇത് തന്നെ ധാരാളം എന്നിരിക്കെ പുതിയ ചിത്രത്തിന്റെ ടീസർ കൂടി എത്തിയിരിക്കുക ആണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വാത്തി’യുടെ ടീസർ പുറത്തുവന്നിരിക്കുക ആണ്. ഒരേ സമയം തമിഴിലും തെലുങ്കിലുമായി ചിത്രീകരിച്ച ഈ ദ്വിഭാഷ ചിത്രം വെങ്കി അറ്റ്‌ലൂരി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സർ എന്ന പേരിൽ ആണ് ചിത്രം മറ്റ് ഭാഷകളിൽ പുറത്തിറങ്ങുന്നത്.

വിദ്യാഭ്യാസ സമ്പ്രദായം ഒരു ബിസിനസ് പോലെ കൈകാര്യം ചെയ്യപ്പെടുന്നതിനെ ചോദ്യം ചെയ്തുള്ള നായകന്റെ പോരാട്ടമാണ് ചിത്രം എന്ന സൂചന ആണ് ടീസർ നൽകുന്നത്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള ടീസറിൽ നിരവധി ആക്ഷൻ സീനുകൾ മിന്നിമായുന്നുണ്ട്. ധനുഷിന്റെ മറ്റൊരുആക്ഷൻ പാക്കഡ് ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം എന്ന് ടീസർ വ്യക്തമാക്കുന്നു. ടീസർ കാണാം:

സംയുക്ത മേനോൻ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. സമുദ്രക്കനിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.

‘ലൂക്ക’ ടീമിന്റെ പുതിയ ചിത്രത്തിൽ ‘മിണ്ടിയും പറഞ്ഞും’ ഉണ്ണി മുകുന്ദനും അപർണ്ണയും..!

പ്രേക്ഷക പ്രതീക്ഷ കാത്തോ സുരേഷ് ഗോപിയുടെ ‘പാപ്പന്‍’? റിവ്യൂ വായിക്കാം…