in

അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ്; മമ്മൂട്ടിയുടെ ‘ഏജന്റ്’ ടീസർ ജൂലൈ 15ന്…

അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ്; മമ്മൂട്ടിയുടെ ‘ഏജന്റ്’ ടീസർ ജൂലൈ 15ന്…

പുഷ്പ, ആർആർആർ എന്നീ ചിത്രങ്ങൾക്ക് ശേഷം നിരവധി പാൻ ഇന്ത്യൻ ചിത്രങ്ങൾ ആണ് തെലുങ്ക് സിനിമാ വ്യവസായത്തിൽ നിന്ന് റിലീസിന് ഒരുങ്ങുന്നത്. ഇതിൽ മലയാളികളും കാത്തിരിക്കുന്ന ഒരു ചിത്രമുണ്ട്. തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയുടെ മകൻ അഖിൽ അക്കിനേനി നായകൻ ആകുന്ന ‘ഏജന്റ്’ ആണ് ആ ചിത്രം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് ആണ് മലയാളികൾക്ക് ഇടയിൽ ഈ ചിത്രം ശ്രദ്ധേയമാകുന്നത്. അഞ്ച് ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്യുക. തെലുങ്ക് കൂടാതെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ അഞ്ച് ഭാഷകളിൽ ഏജന്റ് എത്തും. ഈ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങാൻ തയ്യാറായിരിക്കുന്ന വിവരമാണ് ആണ് നിർമ്മാതാക്കളിൽ നിന്ന് ലഭിക്കുന്നത്.

ജൂലൈ 15ന് ചിത്രത്തിന്റെ ടീസർ എത്തും. രണ്ട് ദിവസങ്ങൾ കൂടി ആരാധകർക്ക് ടീസറിനായി കാത്തിരുന്നാൽ മതിയാവും. മമ്മൂട്ടിയുടെ ഒരു സ്‌പെഷ്യൽ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ നിന്ന് എത്തുന്ന പാൻ ഇന്ത്യൻ ചിത്രങ്ങൾ ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ടിക്കുമ്പോൾ മമ്മൂട്ടിയുടെ ഒരു പാൻ ഇന്ത്യൻ ചിത്രം എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. വളരെ പ്രതീക്ഷ നൽകുന്ന പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതും. പോസ്റ്റർ:

സുരേന്ദർ റെഡ്‌ഡി ആണ് ഏജന്റ് സംവിധാനം ചെയ്യുന്നത്. എകെ എന്റർടൈന്മെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ബ്രഹ്മാസ്ത്രയും അസ്ത്രവേഴ്സും രഹസ്യ സമൂഹവും; ചിത്രത്തിന് പിന്നിലെ ആശയങ്ങള്‍ക്ക് ആഴത്തിലുള്ള വിശദീകരണം…

“രൂപത്തിലും ഭാവത്തിലും ഇന്ദിരാഗാന്ധിയായി കങ്കണ”; ‘എമർജൻസി’ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്…