in , ,

ദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിൽ സണ്ണി ഡിയോളും; ‘ചുപ്’ ടീസർ പുറത്ത്…

ദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിൽ സണ്ണി ഡിയോളും; ‘ചുപ്’ ടീസർ പുറത്ത്…

മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ നായകനാകുന്ന ബോളിവുഡ് ചിത്രമാണ് ‘ചുപ്’. ആർ ബാൽകിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയൊളിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ്. ദുൽഖറിനെയും സണ്ണിയേയും കൂടാതെ പൂജ ഭട്ട്, ശ്രേയ എന്നിവർ ആണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

അന്തരിച്ച ബോളിവുഡ് സംവിധായകൻ ഗുരു ദത്തിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് ആണ് ടീസർ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന് ആദരം ആണ് ചിത്രം എന്ന് മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഒരു ബയോപിക്ക് അല്ല ഈ ചിത്രം. 37 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ ദുൽഖർ, സണ്ണി, ശ്രേയ എന്നിവർ ആണ് പ്രത്യക്ഷപ്പെടുന്നത്. ടീസർ കാണാം:

റിവഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ് എന്ന ടാഗ് ലൈൻ നൽകിയിരിക്കുന്ന ഈ ചിത്രം ഒരു സൈക്കളോജിക്കൽ ത്രില്ലർ ആണ്. സംവിധായകൻ ബാൽകിയും രാജ സെൻ, റിഷി വിർമാനി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദുൽഖർ സൽമാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം ആണ് കൂടിയാണ് ചുപ്. കാർവാൻ, സോയ ഫാക്ടർ എന്നിവ ആയിരുന്നു ദുൽഖർ മുൻപ് അഭിനയിച്ച ബോളിവുഡ് ചിത്രങ്ങൾ. അമിതാബ് ബച്ചന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ‘പാ’ എന്ന ചിത്രം ഒരുക്കിയ സംവിധായകൻ ആണ് ആർ ബാൽകി. പാഡ് മാൻ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം. ‘ചുപ്’ അദ്ദേഹത്തിന്റെ ആറാമത്തെ സംവിധാന സംരംഭം ആണ്.

ചങ്ങാടത്തിൽ മോഹൻലാലിന്റെ അതിസഹസികത; ‘ഓളവും തീരവും’ ചിത്രീകരണ വീഡിയോ വൈറൽ…

“നിർവ്യാജം ക്ഷമ ചോദിക്കുന്നു, ആ സംഭാഷണശകലം ഒരു കൈപിഴയാണ്, പൊറുക്കണം”: ‘കടുവ’ സംവിധായകൻ ഷാജി കൈലാസ്