“തടസ്സങ്ങൾ നീങ്ങി, തൂണ് പിളർന്നും വരും”; കടുവ ജൂലൈ 7ന്…

ജൂൺ 30ന് തീയേറ്ററുകളിൽ എത്തേണ്ടിയിരുന്നു സിനിമയാണ് പൃഥ്വിരാജിന്റെ ‘കടുവ’. എന്നാൽ ചില കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇപ്പോളിതാ ഈ ഷാജി കൈലാസ് ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുക ആണ് അണിയറപ്രവർത്തകർ. ചിത്രം ജൂലൈ 7ന് തന്നെ തീയേറ്ററുകളിൽ എത്തും എന്നാണ് അറിയിപ്പ്. നിർമ്മാതാവും നായകനുമായ പൃഥ്വിരാജ് നിർമ്മാതാവ് ലിസ്റ്റിൻ തുടങ്ങിയവർ കടുവയുടെ റിലീസ് സോഷ്യൽ മീഡിയ പേജുകളിലൂടെ സ്ഥിരീകരിച്ചു.
വലിയ ആവേശമാണ് പൃഥ്വിരാജിന്റെയും ലിസ്റ്റിന്റെയും പോസ്റ്റുകളിൽ നിറയുന്നത്. ഇനി നാടൻ അടി എന്ന വിശേഷണം പൃഥ്വിരാജ് നൽകിയപ്പോൾ ഷാജി കൈലാസ് സിനിമയിലെ ഡയലോഗ് ആയ തൂണ് പിളർന്നും വരും എന്ന ക്യാപ്ഷൻ ആണ് ലിസ്റ്റിൻ തന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റിൽ ഹൈലൈറ്റ് ആക്കിയത്. വലിയ അവകാശ വാദങ്ങൾ ഒന്നും ഇല്ലെന്നും ഒരു പക്കാ മാസ് എന്റർടൈനറാണ് കടുവ എന്ന് ലിസ്റ്റിൻ കുറിക്കുന്നു. ബുക്കിങ്ങ് ഓപ്പൺ ആകാൻ താമസിച്ചതിൽ പൃഥ്വിരാജ് ക്ഷമ ചോദിച്ചു.
എല്ലാ തടസ്സങ്ങളെയും ഭേദിച് കടുവ ജൂലൈ 7ന് തീയറ്ററുകളിൽ എത്തുന്നു! #KADUVA on 7th July 2022! Censored U/A. Bookings open now! PS: Apologies on keeping you all waiting and being so late to open bookings. ഇനി നാടൻ അടി!
Book your tickets – https://t.co/q7hNDD1axa #KaduvaOnJuly7 pic.twitter.com/ZcBYXeTCy0— Prithviraj Sukumaran (@PrithviOfficial) July 5, 2022
