in

‘ഹൃദയം’ മറ്റ് ഭാഷകളിലേക്കും; റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത് ‘ബ്രഹ്മാസ്ത്ര’ നിർമ്മാതാക്കൾ…

‘ഹൃദയം’ മറ്റ് ഭാഷകളിലേക്കും; റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത് ‘ബ്രഹ്മാസ്ത്ര’ നിർമ്മാതാക്കൾ…

മലയാള സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘ഹൃദയം’ ഇനി മറ്റ് ഭാഷകളിലും എത്തും. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റീമേക്ക് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. റീമേക്ക് അവകാശം സ്വന്തമാക്കിയത് ആകട്ടെ ബോളിവുഡിലെ വമ്പൻ നിർമ്മാണ കമ്പനികളായ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ്.

ബോളിവുഡിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഒക്കെയായ കരൺ ജോഹറിന്റെ ഉടമസ്ഥയിൽ ഉള്ളത് ആണ് ധർമ്മ പ്രൊഫക്ഷൻസ്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമായി ചേർന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്നായ ബ്രഹ്മാസ്ത്രയുടെ നിർമ്മാണവും ഇവർ തന്നെ. 300 കോടിയോളം ചിലവിൽ ആണ് ബ്രഹ്മാസ്ത്ര ഒരുങ്ങുന്നത്. ഇപ്പോൾ ഇവർ ഹൃദയത്തിന്റെ റീമേക്ക് റൈറ്റ്സും സ്വന്തമാക്കിയിരിക്കുക ആണ്. ബോളിവുഡിലെ വമ്പൻ കമ്പനികളുടെ ശ്രദ്ധ വരെ നേടാൻ ഹൃദയം സിനിമയ്ക്ക് കഴിഞ്ഞത് വലിയ നേട്ടം ആണ്.

ഹൃദയം സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം കരൺ ജോഹർ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഹൃദയത്തിന്റെ നിർമ്മാണ കമ്പനിയായ മേരിലാന്റ്‌ സിനിമാസിനും നിർമ്മാതാവ് വൈശാഖ് സുബ്രമണ്യത്തിനും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തുവിടും എന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചിട്ടുണ്ട്.

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ആണ് നായികമാരായി എത്തിയത്. നിരവധി പുതുമുഖങ്ങളെ സമ്മാനിച്ച ഈ ചിത്രം സംഗീതം കൊണ്ടും ശ്രദ്ധേയമായിരുന്നു. ഹിഷാം അബ്‌ദുൾ വാഹബ് ആയിരുന്നു ചിത്രത്തിന് സംഗീതം പകർന്നത്.

നിഗൂഢമായ ദ്വീപിൽ ഒരു ടെക്നോ ത്രില്ലർ ചിത്രം; ‘ഗില’ ട്രെയിലർ…

പൈസ വസൂൽ ആയോ ഈ മൾട്ടി സ്റ്റാർ ആക്ഷൻ ഡ്രാമ; ‘ആർആർആർ’ റിവ്യൂ…