in

കർണാടകയിൽ ‘ആർആർആറി’നെ ബഹിഷ്‌കരിക്കാൻ ട്വിറ്ററിൽ ആഹ്വാനം; കാരണം ഇതാണ്…

കർണാടകയിൽ ‘ആർആർആറി’നെ ബഹിഷ്‌കരിക്കാൻ ട്വിറ്ററിൽ ആഹ്വാനം; കാരണം ഇതാണ്…

രാജമൗലിയുടെ പുതിയ ചിത്രം ‘ആർആർആർ’ നാളെ (മാർച്ച് 25) ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക ആണ്. ജൂനിയർ എൻടിആറും രാം ചരണും നായകന്മാർ ആയി എത്തുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന് എതിരെ വലിയ ഒരു പ്രതിക്ഷേധം കർണാടകയിൽ ഉണ്ടാവുന്നു. ട്വിറ്ററിൽ ആർആർആർ സിനിമയെ കർണാടകയിൽ ബഹിഷകരിക്കണം എന്ന രീതിയിൽ ഉള്ള ഹാഷ് ടാഗ് ട്രെൻഡ് ആയി മാറുക ആണ്.

ഇന്ത്യൻ സിനിമ ഒന്നാകെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് എന്ത് കൊണ്ട് ആണ് കർണാടകയിൽ ഇത്തരത്തിൽ ഒരു പ്രതിഷേധം നേരിടേണ്ടി വരുന്നത് എന്നല്ലേ. ചിത്രത്തിന്റെ കന്നഡ പതിപ്പിനെക്കാൾ കൂടുതൽ മറ്റ് പതിപ്പുകൾ ആണ് മിക്കയിടത്തും പ്രദർശിപ്പിക്കുവാൻ ഒരുങ്ങുന്നത് എന്നതിനാൽ ആണ് ഇങ്ങനെ ഒരു പ്രതികരണം ആരാധകരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

ചിത്രത്തിന്റെ വിതരണക്കാരനായ വെങ്കട്ട് കോണങ്കി ശനിയാഴ്ച നടന്ന പ്രീ റിലീസ് ഇവെന്റിൽ പറഞ്ഞത് പ്രധാന താരങ്ങൾ കന്നഡ പതിപ്പിന് ഡബ്ബ് ചെയ്തതിനാൽ കന്നഡ പതിപ്പിന് തന്നെ മുൻതൂക്കം നൽകും എന്നാണ്. നാല് ഭാഷകളിൽ ഡബ്ബ് ചെയ്തതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് കന്നഡ പതിപ്പ് ആയിരുന്നു എന്ന് നായകന്മാരിൽ ഒരാളായ രാം ചരണും അഭിപ്രായപെട്ടിരുന്നു.

പല പ്ലാറ്റ്‌ഫോമുകളിലും സംവിധായകൻ രാജമൗലി തനിക്കുള്ള കന്നഡ വേരുകളെ കുറിച്ച് പറഞ്ഞിട്ട് അവസാനം കന്നഡയ്ക്ക് വേണ്ടി നിൽക്കേണ്ട സമയത്ത് അതിന് തയ്യാറായില്ല എന്ന തരത്തിലും ട്വിറ്ററിൽ ആരോപണങ്ങൾ വരുന്നുണ്ട്.

പാന്‍ ഇന്ത്യന്‍ ചിത്രം ‘ജെന്റിൽമാൻ 2’വിൽ നായികയാകാന്‍ ബേബി നയന്‍‌താര…

നിഗൂഢമായ ദ്വീപിൽ ഒരു ടെക്നോ ത്രില്ലർ ചിത്രം; ‘ഗില’ ട്രെയിലർ…