in

“പ്രേക്ഷകരെ രസിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്, ഇനി വിലയിരുത്തേണ്ടത് നിങ്ങൾ”, നൈറ്റ് ഡ്രൈവിനെ കുറിച്ച് വൈശാഖ് പറയുന്നു…

“പ്രേക്ഷകരെ രസിപ്പിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്, ഇനി വിലയിരുത്തേണ്ടത് നിങ്ങൾ”, നൈറ്റ് ഡ്രൈവിനെ കുറിച്ച് വൈശാഖ് പറയുന്നു…

പുലിമുരുകൻ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തവുമായ ഒരു ചിത്രവുമായി ആണ് വൈശാഖ് ഇത്തവണ എത്തുന്നത്. നവാഗതനായ അഭിലാഷിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു ത്രില്ലർ ആണ്. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോള്‍ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കിവെച്ചിരിക്കുക ആണ് സംവിധായകൻ വൈശാഖ്.

Read ‘Night Drive’ Review – വേട്ടയാടപ്പെടുന്നവര്‍ തന്നെ വേട്ടക്കാർ ആകുന്ന ത്രില്ലിംഗ് രാത്രി കാഴ്ചകൾ; ‘നൈറ്റ്‌ ഡ്രൈവ്’ റിവ്യൂ…

ഏതൊരു കലാകാരന്റെയും സ്വപ്നമാണ് തന്റെ ആദ്യത്തെ സൃഷ്‌ടി ജനങ്ങളിലേക്ക് എത്തുക എന്നും അഭിലാഷ് പിള്ള എന്ന രചയിതാവിന്റെ ആദ്യ സിനിമയാണ് താൻ സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് എന്ന് വൈശാഖ് കുറിക്കുന്നു. ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ പരമാവതി രസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും ചിത്രം കണ്ട് വിലയിരുത്തേണ്ടത് ഇനി അവർ ആണെന്നും സോഷ്യൽ മീഡിയയിൽ വൈശാഖ് കുറിക്കുന്നു.

തീയേറ്ററിൽ പോയി തന്നെ ചിത്രം കാണണം എന്ന് പറഞ്ഞ വൈശാഖ് കൂട്ടായ പരിശ്രമത്തിന്റെ ഫലമായ ഈ ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നുള്ള പ്രതീക്ഷയും പങ്കുവെക്കുന്നു. ചിത്രത്തിന് വേണ്ടി ആത്മാർത്ഥതയോടെ കഠിനാധ്വാനം ചെയ്ത എല്ലാവരെയും ഈ നിമിഷം നന്ദിയോടെ ഓർക്കുന്നു എന്നും വൈശാഖ് കൂട്ടിച്ചേര്‍ത്തു. വൈശാഖിന്റെ കുറിപ്പ് ഇങ്ങനെ:

ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, സിദ്ദിഖ്, കൈലാഷ്, സോഹൻ സീനുലാൽ, ശ്രീവിദ്യ, അലക്സാണ്ടർ പ്രശാന്ത്, എന്നിവർ മറ്റ് വേഷങ്ങളിൽ എത്തുന്നു. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഷാജികുമാർ ഛായാ ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സുനിൽ എസ് പിള്ള ആണ്. പ്രിയ വേണുവും നീറ്റാ പിന്റോയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രഞ്ജിൻ രാജ് ആണ് സം ഗീത സംവിധാനം.

താരപകിട്ടിൽ ചിന്തനീയമായ വാണിജ്യ സിനിമ; ‘എതർക്കും തുനിന്തവന്‍’ റിവ്യൂ

കയ്യടിക്കാം യഥാർത്ഥ കഥയുടെ അതിശക്തമായ ഈ ദൃശ്യ ഭാഷ്യത്തിന്; ‘പട’ റിവ്യൂ…