പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ‘ജന ഗണ മന’യുടെ റിലീസ് പ്രഖ്യാപിച്ചു…
ക്യൂൻ എന്ന ഹിറ്റ് സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം നടത്തിയ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ജനഗണമന’. പൃഥ്വിരാജും സുരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.
ഏപ്രിൽ 28ന് ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് ജനഗണമന ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നായകന്മാർ ആയ പൃഥ്വിരാജും സുരാജും പ്രത്യക്ഷപ്പെടുന്ന ഒരു പോസ്റ്ററും ടീം പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്റർ കാണാം:
“In matters of conscience, the law of the majority has no place” – Mahatma Gandhi.#JanaGanaMana In theatres worldwide from 28/04/2022! #SurajVenjaramoodu @mamtamohan #SriDivya #DijoJoseAntony #SupriyaMenon #ListinStephen @JxBe @PrithvirajProd @magicframes2011 @Poffactio pic.twitter.com/HkQQWRrzWQ
— Prithviraj Sukumaran (@PrithviOfficial) March 6, 2022
സുരാജ് വെഞ്ഞാറമ്മൂട് പോലീസ് ഉദ്യോഗസ്ഥനായും പൃഥ്വിരാജ് സംശയാസ്പദമായ സാഹചര്യത്തിൽ അറസ്റ്റിൽ ആകുന്ന ഒരാളുമായി എത്തിയ ‘ജനഗണമന’യുടെ ഒരു പ്രോമോ വീഡിയോ മാസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു. 2 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയില്‍ സുരാജും പൃഥ്വിരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള ഒരു ചോദ്യം ചെയ്യൽ രംഗം ആണ് കാണിച്ചത്. ഈ കഥാപത്ര ങ്ങളുടെ സംഭാഷണങ്ങളിൽ നിന്ന് നമ്മുടെ സമൂഹത്തിന്റെ വൃത്തികെട്ട യാഥാർത്ഥ്യങ്ങളിലേക്ക് സിനിമ വെളിച്ചം വീശുമെന്ന സൂചന ആണ് ലഭിച്ചത്.
‘എല്ലാം ശരിയാകും’, ‘ആദ്യ രാത്രി’, ‘ക്വീൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷാരിസ് മുഹമ്മദാണ് ‘ജനഗണമന’യ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിൻസി അലോഷ്യസ്, സിദ്ദിഖ്, ബെൻസി മാത്യൂസ്, ആനന്ദ് ബാൽ, ലിറ്റിൽ ദർശൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.