ബോബി സഞ്ജയ് ചിത്രത്തില്‍ പാര്‍വതി നായിക ആകുന്നു
ബോബി – സഞ്ജയ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത് നായിക ആകുന്നു. 2006ല്‍ പുറത്തിറങ്ങിയ ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തില്‍ ആണ് ഈ ടീം മുന്‍പ് ഒന്നിച്ചത്.
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ ആണ് ഈ ചിത്രം പറയുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോഷ്യേറ്റ് ആയി ട്രാഫിക്, വേട്ട തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച മനു അശോകനാണ് സംവിധായകന്‍.
നിർമാതാവ് പി.വി ഗംഗാധരന്‍റെ മക്കളായ ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നിവര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ നായകന്മാരായി അസിഫ് അലിയും ടോവിനോ തോമസും എത്തും. രണ്‍ജി പണിക്കര്‍ പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ അച്ഛനായി അഭിനയിക്കുന്നു. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് തുടങ്ങിയവര്‍ ആണ് മറ്റു താരങ്ങള്‍.
മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ഗോപി സുന്ദര്‍ സംഗീതം കൈകാരം ചെയ്യുന്നു. നവംബര്‍ പത്തിന് ചിത്രീകരണം തുടങ്ങും.