in

ഗോകുൽ സുരേഷിന്‍റെ പുതിയ ചിത്രം ‘ഉൾട്ട’; നായിക ആയി പ്രയാഗ മാർട്ടിൻ

ഗോകുൽ സുരേഷിന്‍റെ പുതിയ ചിത്രം ‘ഉൾട്ട’; നായിക ആയി പ്രയാഗ മാർട്ടിൻ

ഗോകുൽ സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ആണ് ‘ഉൾട്ട’. സുരേഷ് പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ ചിത്രത്തിൽ ഗോകുൽ സുരേഷ് ഗോപിയുടെ നായിക ആയി പ്രയാഗ മാർട്ടിൻ എത്തും. ‘ഒരു പഴയ ബോംബ് കഥ’ ആയിരുന്നു ഇതിനു മുൻപ് പ്രയാഗ മാർട്ടിൻ നായികാ ആയി അഭിനയിച്ച ചിത്രം.

ദീപസ്തഭം മഹാശ്ചര്യം, നാടൻ പെണ്ണും നാട്ടു പ്രമാണിയും തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സുരേഷ് പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സുരേഷ് തന്നെ ആണ്. ചിത്രത്തിന്‍റെ കഥ നർമ്മത്തിന് പ്രാധാന്യം നല്‍കി ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് ഒരുക്കുന്നത്.

ഗോകുൽ സുരേഷ് ഗോപി, പ്രയാഗ മാർട്ടിൻ എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, രമേശ് പിഷാരടി, ശാന്തി കൃഷ്ണ, സേതു ലക്ഷ്മി, കെ പി എ സി ലളിത, കോട്ടയം പ്രതീപ് തുടങ്ങിയവരും താര നിരയിൽ അണിനിരക്കുന്നു.

ഡോ. സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്. സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ ആണ് നിർമ്മാണം. പ്രകാശ് വേലായുധൻ ഛായാഗ്രാഹകണം നിർവഹിക്കുന്നു. സംഗീതം ഗോപി സുന്ദറും സുദർശനും നിർവഹിക്കുന്നു.

പാളം തെറ്റാതെ ‘തീവണ്ടി’ പ്രേക്ഷക മനസ്സിലേക്ക് കുതിച്ചു പായുന്നു; റിവ്യൂ വായിക്കാം

Parvathy - Bobby Sanjay Movie

ബോബി സഞ്ജയ്‌ ചിത്രത്തില്‍ പാര്‍വതി നായിക ആകുന്നു