in

യൗവനത്തിന്‍റെ കരുത്തിൽ മാണിക്യൻ, അതിഗംഭീരം ഒടിയന്‍റെ പുതുപുത്തൻ പോസ്റ്റർ!

യൗവനത്തിന്‍റെ കരുത്തിൽ മാണിക്യൻ, അതിഗംഭീരം ഒടിയന്‍റെ പുതുപുത്തൻ പോസ്റ്റർ!

മലയാള സിനിമ ഒന്നാകെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. യൗവനത്തിന്‍റെ ചോര തിളപ്പിൽ ഒടിയൻ മാണിക്യൻ ആയി മോഹൻലാൽ പ്രത്യക്ഷപെട്ട പുതിയ പോസ്റ്ററിന് വമ്പന്‍ സ്വീകരണം ആണ് ലഭിക്കുന്നത്.

കാളകൂട്ടത്തിന് ഒപ്പം മാണിക്യൻ ആയി മോഹൻലാൽ കുതിക്കുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒടിയന്റെ സകല ആവേശവും പ്രേക്ഷരിലേക്ക് പകരാൻ പുതിയ പോസ്റ്ററിന് കഴിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറയാം.

ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണന്‍റെ തിരക്കഥയിൽ വിഎ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിന് വേണ്ടിയുള്ള മോഹൻലാലിന്‍റെ വമ്പൻ മേക്ക് ഓവർ വലിയ ചർച്ച ആയിരുന്നു.

പ്രകാശ് രാജ്, മഞ്ജു വാര്യർ, നരേൻ തുടങ്ങിയവർ ചിത്രത്തിലെ മറ്റു താരങ്ങൾ. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ പതിനൊന്നിന് തീയേറ്ററുകളിൽ എത്തും.

മദ്രാസ് ലോഡ്ജുമായി അനൂപ് മേനോൻ – വി കെ പ്രകാശ് ടീം; ട്രിവാൻഡ്രം ലോഡ്ജിന്‍റെ രണ്ടാം ഭാഗമോ?

കായംകുളം കൊച്ചുണ്ണിയെ ഇറോസ് ഇന്‍റർനാഷ്ണൽ സ്വന്തമാക്കിയത് 25 കോടിയ്ക്ക്!