ജിമിക്കി കമ്മല്‍
in

ജിമിക്കി കമ്മല്‍ കളിച്ചു സോണലും നിക്കോളും സിനിമയിലേക്ക്; ചുവട് വെക്കുന്നത് ഷാജി പാപ്പന് വേണ്ടി!

സോണൽ- നിക്കോൾ ടീമിന്റെ ജിമിക്കി കമ്മല്‍  ഡാന്‍സ് ഇതിനോടകം ഏഴര ലക്ഷം കാഴ്ചക്കാരെ യൂട്യുബില്‍ മാത്രമായി നേടിയിരിക്കുന്നത്. ജിമിക്കി കമ്മല്‍ ഒരുക്കിയ ഷാന്‍ റഹ്മാന്‍ തന്നെയാണ് ഇവര്‍ക്കായി  ജയസൂര്യ ചിത്രം ആട് 2 – വില്‍ ഒരു ഗാനത്തിന് ചുവട് വെക്കാന്‍ സംഗീതം ഒരുക്കുന്നത്.

ജിമിക്കി കമ്മല്‍

 

ഇന്ന് മലയാളികൾ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ ജിമ്മിക്കി കമ്മൽ തരംഗം ആണ്. മലയാളികളുടെ ഇടയിൽ മാത്രമല്ല ഇപ്പോൾ ഈ ഗാനം തമിഴ് നാട്ടിലും ആന്ധ്രയിലും തുടങ്ങി ഇന്ത്യക്കു പുറത്തു വരെ ട്രെൻഡ് ആയി മാറി കഴിഞ്ഞു. ഒരുപക്ഷെ ഇത്രയും വൈറൽ ആയ, പോപ്പുലർ ആയി മാറിയ ഒരു മലയാള സിനിമ ഗാനം ഈ അടുത്ത വർഷങ്ങളിൽ ഒന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ- ലാൽ ജോസ് ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനം ആണിത്. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് യൂട്യൂബിൽ റെക്കോർഡ് വേഗത്തിലാണ് ഒരു കോടിയിൽ അധികം കാഴ്ചക്കാരെ കിട്ടിയത്. മാത്രമല്ല ഈ ഗാനത്തിന്റെ താളത്തിനൊപ്പിച്ചു നൃത്തം ചെയ്യുന്ന കുട്ടികളുടെയും കുടുംബങ്ങളുടെയും യുവതീ യുവാക്കളുടെയും ആയിരക്കണക്കിന് വിഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി തരംഗമാകുന്നത്. ആഘോഷം എവിടെയുണ്ടോ അവിടെ ജിമ്മിക്കി കമ്മലും ഉണ്ട്, അല്ലെങ്കിൽ ജിമ്മിക്കി കമ്മൽ എല്ലാം ആഘോഷമാക്കുകയാണ്.

അങ്ങനെ തരംഗമായ ഒരു ജിമ്മിക്കി കമ്മൽ ഡാൻസ് വീഡിയോ ആണ് സോണൽ -നിക്കോൾ എന്നെ പേരുകളുള്ള രണ്ടു യുവതികൾ അവതരിപ്പിച്ച ടീം നാച്ചിന്‍റെ ജിമ്മിക്കി കമ്മൽ ഡാൻസ്. ഈ ഡാൻസ് സോഷ്യൽ മീഡിയ വഴി തരംഗമായതിനു പിന്നാലെ ഫ്രൈഡേ ഫിലിം ഹൗസിന്റെ നിർമ്മാതാവ് വിജയ് ബാബു ഇപ്പോൾ പുതിയ ഒരു അനൗൺസ്‌മെന്റും ആയി രംഗത്ത് വന്നിരിക്കുന്നത്.

സോണൽ- നിക്കോൾ ടീം അവതരിപ്പിച്ച ജിമ്മിക്കി കമ്മൽ ഡാൻസിനെ പ്രശംസിച്ച വിജയ് ബാബു, തന്റെ അടുത്ത നിർമ്മാണ സംരംഭമായ ആട് 2 എന്ന മിഥുൻ മാനുവൽ തോമസ് – ജയസൂര്യ ചിത്രത്തിൽ , സോണൽ- നിക്കോൾ ടീമിന്റെ ഒരടിപൊളി നൃത്തം ഉണ്ടാകും എന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

സോണൽ- നിക്കോൾ ടീമിന്റെ ജിമിക്കി കമ്മല്‍ ഇതിനോടകം ഏഴര ലക്ഷം കാഴ്ചക്കാരെ യൂട്യുബില്‍ മാത്രമായി നേടിയിരിക്കുന്നത്.

ഇതില്‍ മറ്റൊരു രസകരമായ കാര്യമെന്തെന്നാല്‍ ജിമ്മിക്കി കമ്മലിന് ഈണം പകർന്ന ഷാൻ റഹ്മാൻ തന്നെയാണ് ആട് 2 നും സംഗീതം ഒരുക്കുന്നത്. ഷാൻ റഹ്മാൻ സോണൽ -നിക്കോൾ ടീമിന് വേണ്ടി ഒരടിപൊളി ഡാൻസ് നമ്പർ ഒരുക്കി തുടങ്ങി എന്നാണ് വിജയ് ബാബു അറിയിച്ചത്.

ഏതായാലും ജിമ്മിക്കി കമ്മൽ തരംഗം പൂർവാധികം ശക്തമായി തുടരുമ്പോൾ കൂടുതൽ പ്രതിഭകൾ ഈ ഗാനം കാരണം വെള്ളി വെളിച്ചത്തിലേയ്ക്കു എത്തുകയാണ്.

വില്ലന്‍ വേട്ട തുടങ്ങി; സാറ്റലൈറ്റ് റെക്കോര്‍ഡ്‌ കൈപ്പിടിയിലൊതുക്കി മാത്യു മാഞ്ഞൂരാന്‍!

ദിലീപും മഞ്ജുവും

ദിലീപും മഞ്ജുവും നേർക്കുനേർ: ഇനി പോരാട്ടം ബോക്സ് ഓഫീസിൽ!