in

‘വിലായത്ത് ബുദ്ധ’ ട്രെയിലർ ലോഞ്ചിനായി പൃഥ്വിരാജ് 14-ന് കൊച്ചിയിൽ; വേദി ലുലു മാൾ

‘വിലായത്ത് ബുദ്ധ’ ട്രെയിലർ ലോഞ്ചിനായി പൃഥ്വിരാജ് 14-ന് കൊച്ചിയിൽ; വേദി ലുലു മാൾ

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ നവംബർ 14-ന് പുറത്തിറങ്ങും. വൈകീട്ട് 6:30-ന് കൊച്ചി ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ വെച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്യുക. ചിത്രത്തിന്റെ പ്രചരണാർത്ഥം നടക്കുന്ന ഈ ചടങ്ങിൽ പൃഥ്വിരാജും പങ്കെടുക്കും. ചിത്രം നവംബർ 21-ന് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

ജി. ആർ. ഇന്ദുഗോപൻ രചിച്ച ‘വിലായത്ത് ബുദ്ധ’ എന്ന നോവലിനെ ആധാരമാക്കി നവാഗതനായ ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവിന്റെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പക, പ്രണയം, പ്രതികാരം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു ത്രില്ലർ ഗണത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ഉർവ്വശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി. അനൂപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ജേക്സ് ബിജോയ് സംഗീത സംവിധാനവും, അരവിന്ദ് കശ്യപും രെണദേവും ചേർന്ന് ഛായാഗ്രഹണവും നിർവഹിക്കുന്നു. ശ്രീജിത്ത് സാരംഗാണ് ചിത്രത്തിന്റെ എഡിറ്റർ.

ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ: എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്എക്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.

ദിലീപിന്റെ D152 ആരംഭിച്ചു; സംവിധായകൻ ജഗൻ ഷാജി കൈലാസ്