in

‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു; നായകനായും തിരക്കഥാകൃത്തായും ജോജു ജോർജ്

‘ആശ’യുടെ ചിത്രീകരണം ആരംഭിച്ചു; നായകനായും തിരക്കഥാകൃത്തായും ജോജു ജോർജ്

മലയാള സിനിമയിലെ മുൻനിര താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന ‘ആശ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് കാലടിയിലും പരിസരപ്രദേശങ്ങളിലുമായി തുടക്കമായി. അടുത്തിടെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

നവാഗതനായ സഫർ സനലാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജോജു ജോർജ്ജ്, സംവിധായകൻ സഫർ സനൽ, ‘പണി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രമേഷ് ഗിരിജ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഉർവശിക്കും ജോജുവിനും പുറമെ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, രമേഷ് ഗിരിജ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

‘പൊന്മാൻ’, ‘ഗഗനചാരി’, ‘ബാന്ദ്ര’, ‘മദനോത്സവം’, ‘സർക്കീട്ട്’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ‘ആശ’ നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിൻ്റെ സാങ്കേതികരംഗത്തും പ്രഗത്ഭരുടെ നിരയുണ്ട്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, സംഗീതം ഒരുക്കുന്നത് മിഥുൻ മുകുന്ദനാണ്. ഷാൻ മുഹമ്മദ് എഡിറ്റിംഗും ദിനേഷ് സുബ്ബരായൻ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, സ്റ്റിൽസ്: അനൂപ് ചാക്കോ, പിആർഒ: ആതിര ദിൽജിത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ്

യോഗി ബാബു നായകനാകുന്ന ‘സന്നിധാനം പി.ഒ’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

തുടർ ഹിറ്റുകൾ ലക്ഷ്യമിട്ട് മോഹൻലാൽ; ഓണത്തിന് ‘ഹൃദയപൂർവ്വം’, പുതിയ പോസ്റ്റർ പുറത്ത്