in

ഹൊറർ കോമഡിയുമായി നിവിൻ പോളി – അഖില്‍ സത്യന്‍ ടീം; ‘സര്‍വ്വം മായ’ ടൈറ്റിൽ ലുക്ക് പുറത്ത്

ഹൊറർ കോമഡിയുമായി നിവിൻ പോളി – അഖില്‍ സത്യന്‍ ടീം; ‘സര്‍വ്വം മായ’ ടൈറ്റിൽ ലുക്ക് പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ ഒരുക്കുന്ന പുതിയ ചിത്രം ‘സര്‍വ്വം മായ’യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹൊറർ, ഫാന്റസി, കോമഡി എന്നിവ കോർത്തിണക്കി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫയര്‍ഫ്ലൈ ഫിലിംസ്, അഖിൽ സത്യൻ ഫിലിംസ് എന്നിവയുടെ ബാനറില്‍ ഒരുക്കുന്ന ചിത്രം ഈ വർഷം ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തും.‘The Ghost Next Door’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്.

വ്യത്യസ്തമായ മേക്കോവറിൽ ആയിരിക്കും നിവിൻ ചിത്രത്തിലെത്തുക എന്നും ടൈറ്റിൽ പോസ്റ്റർ സൂചിപ്പിക്കുന്നു. നെറ്റിയിൽ ഭസ്മ കുറിയും ഒരു കള്ളനോട്ടവുമായി നിൽക്കുന്ന നിവിൻ പോളിയെ ആണ് പോസ്റ്ററിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്.

View this post on Instagram

A post shared by Nivin Pauly (@nivinpaulyactor)

അഖില്‍ സത്യന്‍ തിരക്കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ രണ്ടാം സംവിധാന സംരംഭമാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം പാച്ചുവും അത്ഭുതവിളക്കും മികച്ച പ്രേക്ഷക- നിരൂപക പ്രതികരണങ്ങൾ നേടിയിരുന്നു. ഡോ. അജയ്യ കുമാറും രാജീവ് മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ, കാമറ ചലിപ്പിക്കുന്നത് സരൺ വേലായുധൻ. ചിത്രം എഡിറ്റ് ചെയ്യുന്നതും സംവിധായകൻ അഖ്‌ൽ സത്യൻ തന്നെയാണ്.

പ്രീതി മുകുന്ദൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ അജു വർഗ്ഗീസ്, ജനാർദ്ദനൻ, രഘുനാഥ് പലേരി, പ്രീതി മുകുന്ദൻ, റിയ ഷിബു, അൽത്താഫ് സലീം, മധു വാര്യർ എന്നിവരും വേഷമിടുന്നുണ്ട്. സെൻട്രൽ പിക്ചേഴ്സ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഓ: ഹെയിൻസ്.

അഭിനയരംഗത്തേക്ക് വിസ്മയ മോഹൻലാലും; ജൂഡ് ആന്റണിയ്ക്കും ആശിർവാദ് സിനിമാസിനും ഒപ്പം “തുടക്കം”

‘ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള’ ഹൈക്കോടതി കാണും; പ്രത്യേക പ്രദർശനം ജൂലൈ 5-ന്