in

ഷെയ്ൻ നിഗമിന്റെ 25-ാം ചിത്രം: ടൈറ്റിൽ ഗ്ലിംപ്‌സ് നാളെ പുറത്തിറങ്ങും!

ഷെയ്ൻ നിഗമിന്റെ 25-ാം ചിത്രം: ടൈറ്റിൽ ഗ്ലിംപ്‌സ് നാളെ പുറത്തിറങ്ങും!

യുവതാരം ഷെയ്ൻ നിഗമിന്റെ സിനിമാ ജീവിതത്തിലെ 25-ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ നാളെ രാത്രി 9 മണിക്ക് പുറത്തുവിടും. ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തിറക്കി ആണ് പേര് വെളിപ്പെടുത്തുക. ഷെയ്ൻ നിഗം തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ഒരു കബഡി ജേഴ്‌സിയണിഞ്ഞ്, പുറംതിരിഞ്ഞ് നിൽക്കുന്ന ഷെയ്ൻ നിഗമിന്റെ ചിത്രമുള്ള ഒരു പോസ്റ്ററും താരം പങ്കുവെച്ചു.

നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി ചിത്രീകരിച്ച ഒരു സ്പോർട്സ്-ആക്ഷൻ ഡ്രാമയാണ്. 2025 ഓണം റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. കബഡി കളിക്കാരായ നാല് യുവാക്കളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ‘മഹേഷിന്റെ പ്രതികാരം’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഷെയ്ൻ നിഗമിനെ കൂടാതെ ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും ശിവകുമാർ വി. പണിക്കർ എഡിറ്റിംഗും നിർവഹിക്കുന്നു. കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

സൂപ്പർഹീറോ യുണിവേഴ്സുമായി ദുൽഖർ സൽമാൻ; ആദ്യ ചിത്രം ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’, ഫസ്റ്റ് ലുക്ക് പുറത്ത്!

നാദിർഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്നു; ‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’ക്ക് തുടക്കം