in

“അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു”: ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ഏഴാം ചിത്രത്തിന്റെ ലോഗോ എത്തി!

“അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു”: ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ഏഴാം ചിത്രത്തിന്റെ ലോഗോ എത്തി!

മലയാള സിനിമയിൽ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട്, ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് തങ്ങളുടെ ഏഴാമത്തെ ചിത്രത്തിന്റെ ലോഗോ പുറത്തിറക്കി. മലയാളത്തിൽ ഒരു സിനിമയുടെ ലോഗോ ആദ്യമായി ആണ് പുരത്തിറങ്ങുന്നത്. “They Live Among Us” (അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു) എന്ന നിഗൂഢമായ ടാഗ്‌ലൈനോടുകൂടിയാണ് ഈ ലോഗോ പ്രേക്ഷകരിലേക്ക് എത്തിയത്. ഇത് ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

അരുൺ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ യുവതാരങ്ങളായ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുറത്തിറങ്ങിയ ലോഗോ വീഡിയോയും അതിന്റെ പശ്ചാത്തല സംഗീതവും ഒരുപാട് രഹസ്യങ്ങളും ദുരൂഹതകളും ഒളിപ്പിച്ചുവെച്ച ഒരു കഥാ പശ്ചാത്തലമാണ് ചിത്രത്തിന്റേതെന്ന് സൂചന നൽകുന്നു. നമ്മുടെ ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും അതീതമായ ഒരു ശക്തിയുടെ സാന്നിധ്യമാണ് ഈ ലോഗോയും ടാഗ്‌ലൈനും വിളിച്ചു പറയുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

View this post on Instagram

A post shared by Wayfarer Films (@dqswayfarerfilms)

ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം, ഒന്നിലധികം ഭാഗങ്ങളുള്ള ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിനായി കല്യാണി പ്രിയദർശൻ മാർഷ്യൽ ആർട്സ് പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ചിത്രീകരണം ആരംഭിച്ചപ്പോൾ തന്നെ ഒരുപാട് ആവേശകരമായ ഒരു ചിത്രമാണ് ഒരുങ്ങുന്നതെന്ന് നിർമ്മാതാവായ ദുൽഖർ സൽമാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാവുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഈ ചിത്രത്തിനുപുറമെ, മലയാളത്തിലും തമിഴിലുമായി നിരവധി മികച്ച ചിത്രങ്ങളുമായി വേഫെറർ ഫിലിംസ് പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ: ഛായാഗ്രഹണം – നിമിഷ് രവി, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ – ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, കലാസംവിധായകൻ – ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ – മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ – യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് – സുജിത്ത് സുരേഷ്.

കമൽ ഹാസന്റെ ഗംഭീര പ്രകടനവുമായി തഗ് ലൈഫ്; മണി രത്‌നം ചിത്രത്തിന് മികച്ച തുടക്കം

ആയിരക്കണക്കിന് ആരാധകർ ‘തഗ് ലൈഫ്’ കാണാൻ കർണാടകയിൽ നിന്ന് ഹൊസൂരിലെത്തി; കേരളത്തിലും മികച്ച പ്രതികരണം!