in

നിവിൻ പോളി നായകനാകുന്ന ‘ഡോൾബി ദിനേശൻ’: നായികയെ തേടി അണിയറ പ്രവർത്തകർ

നിവിൻ പോളി നായകനാകുന്ന ‘ഡോൾബി ദിനേശൻ’: നായികയെ തേടി അണിയറ പ്രവർത്തകർ

നിവിൻ പോളിയുടെ കരിയറിലെ ശ്രദ്ധേയമായ വേഷങ്ങളിൽ ഒന്നാകും എന്ന പ്രതീക്ഷ നല്കി ‘ഡോൾബി ദിനേശൻ’ ഫസ്റ്റ് ലുക്ക് കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. താമർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായികയെ തേടുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. അണിയറ പ്രവർത്തകർ പുറത്തുവിട്ട കാസ്റ്റിംഗ് കോളിലൂടെയാണ് ചിത്രത്തിലെ നായികയെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്.

മലയാളം നന്നായി സംസാരിക്കാനും പാടാനും താല്പര്യമുള്ള 24 നും 28 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താല്പര്യം ഉള്ളവർ അവരുടെ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ, വാട്സാപ്പ് നമ്പർ എന്നിവയിലേക്ക് അയക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18 ആണ്. ഇമെയിൽ ഐഡി- castingcall4dd@gmail.com , മൊബൈൽ നമ്പർ- 8089966808 .

ദിനേശൻ എന്ന ഓട്ടോ ഡ്രൈവറായി നിവിൻ പൊളി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് പകുതിയോടെ ആരംഭിക്കും എന്നാണ് സൂചന. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ എന്നിവരാണ്. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.

മോഹൻലാലിനൊപ്പം പ്രേക്ഷകർ ആഗ്രഹിക്കുന്ന സംവിധായകനെ വീണ്ടും കൊണ്ട് വരാൻ ഷിബു ബേബി ജോൺ?

ഇതൊരു സിനിമയല്ല, ചരിത്രമാണ്! നൂറ് കോടിയുടെ കേരള ചരിത്രമെഴുതി മോഹൻലാൽ ‘തുടരും’