in

നാനിയുടെ ‘ഹിറ്റ് 3’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു; റിലീസ് മെയ് 1ന്

നാനിയുടെ ‘ഹിറ്റ് 3’ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കേരളത്തിലും ആരംഭിച്ചു; റിലീസ് മെയ് 1ന്

തെലുങ്ക് സൂപ്പർതാരം നാനിയുടെ കരിയറിലെ 32-ാം ചിത്രം, സൂപ്പർ ഹിറ്റ് ഫ്രാഞ്ചൈസിലെ മൂന്നാമത്തെ ചിത്രം എന്നീ പ്രത്യേകതകളോടെ ‘ഹിറ്റ് 3’ മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. കേരളത്തിലെ സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് ഈ ആക്ഷൻ ത്രില്ലർ ചിത്രം എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്. ചിത്രത്തിൻ്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, പേടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ് തുടങ്ങിയ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ടിക്കറ്റുകൾ ലഭ്യമായിട്ടുണ്ട്.

ശൈലേഷ് കോലാനു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിയും നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ‘ഹിറ്റ്’, ‘ഹിറ്റ് 2’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയതിനാൽ തന്നെ ‘ഹിറ്റ് 3’ യെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത് പോലെ, ആദ്യാവസാനം വരെ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു മാസ്സ് ആക്ഷൻ ചിത്രമായിരിക്കും ‘ഹിറ്റ് 3’.

നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന പോലീസ് ഓഫീസറുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. പോലീസ് സേനയെ ഒന്നടങ്കം ഭയപ്പെടുത്തുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ നിയോഗിക്കപ്പെടുന്ന നായകനാണ് അർജുൻ സർക്കാർ. നായികയായി എത്തുന്നത് ശ്രീനിധി ഷെട്ടിയാണ്. നാനിയുടെ ഇതുവരെ കാണാത്ത, വയലൻ്റ് ആയ, അതിശക്തമായ പോലീസ് കഥാപാത്രമായിരിക്കും ഈ സിനിമയിലെ പ്രധാന ആകർഷണം.

നാനിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രങ്ങളിൽ ഒന്നാണ് ‘ഹിറ്റ് 3’. മികച്ച സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെ വലിയ കാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം തെലുങ്ക് കൂടാതെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യും. സാനു ജോൺ വർഗീസാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മിക്കി ജെ മേയറാണ് സംഗീതം. എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് ആറും, പ്രൊഡക്ഷൻ ഡിസൈനർ ശ്രീ നാഗേന്ദ്ര തങ്കാലയുമാണ്.

ചിത്രത്തിൻ്റെ രചനയും ശൈലേഷ് കോലാനു തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. എസ് വെങ്കിട്ടരത്നം (വെങ്കട്ട്) ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ശബ്ദമിശ്രണം സുരൻ ജി, ലൈൻ പ്രൊഡ്യൂസർ അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ നാനി കമരുസു, SFX സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ VFX DTM, ഡിഐ B2h സ്റ്റുഡിയോസ്, കളറിസ്റ്റ് എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മൂന്നാം ദിവസം 50 കോടിയും കടന്ന് തുടരുന്ന മോഹൻലാൽ ഭരണം; ‘തുടരും’ ആഗോള കളക്ഷൻ റിപ്പോർട്ട്

“താഴത്തില്ലടാ”; വീക്കെൻഡിന് ശേഷവും ടിക്കറ്റിനായി നെട്ടോട്ടം ‘തുടരും’; ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ…