in , ,

ഷെയ്ൻ നിഗത്തിന്റെ കിടിലൻ ഡാൻസുമായി ‘ഹാൽ’ സിനിമയിലെ പ്രണയഗാനം പുറത്ത്

ഷെയ്ൻ നിഗത്തിന്റെ കിടിലൻ ഡാൻസുമായി ‘ഹാൽ’ സിനിമയിലെ പ്രണയഗാനം പുറത്ത്

ഷെയ്ൻ നിഗവും സാക്ഷി വൈദ്യയും ഒന്നിക്കുന്ന ‘ഹാൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നീയേ ഇടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ സംഗീത പ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് നന്ദഗോപൻ വി ഈണം നൽകിയിരിക്കുന്നു. ആദിത്യ ആർ.കെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷെയ്ൻ നിഗത്തിന്റെ മനോഹരമായ നൃത്തവും ഗാനരംഗത്തിന് മാറ്റുകൂട്ടുന്നു. ഷെയ്ൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായ ‘ഹാൽ’ ഏപ്രിൽ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

വീര സംവിധാനം ചെയ്യുന്ന ചിത്രം ഒരു സമ്പൂർണ്ണ കളർഫുൾ എന്റർടെയ്നറായിരിക്കുമെന്നാണ് സൂചന. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാൽ, ജോയ് മാത്യു, നിഷാന്ത് സാഗർ, സുരേഷ് കൃഷ്ണ, സോഹൻ സീനുലാൽ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെന്റ് പോസ്റ്ററുമെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം ജെ.വി.ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ തിരക്കഥ എഴുതുന്ന ചിത്രമാണ് ‘ഹാൽ’. ബോളിവുഡ് ഗായകൻ ആതിഫ് അസ്ലം ആദ്യമായി ഒരു മലയാള സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 90 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

നന്ദഗോപൻ വി സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രഹകണം രവി ചന്ദ്രനാണ് നിർവഹിച്ചത്. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസും, ആർട്ട് ഡയറക്ടർ നാഥനുമാണ്. പ്രൊജക്റ്റ്‌ ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണ, സഞ്ജയ് ഗുപ്ത, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ.

സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രൊജക്ട് കോ-ഓ‍ര്‍ഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, സിനിറഷ് എന്‍റർടെയ്ൻമെന്‍റ്, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.

നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി ഭാവനയുടെ ഹൊറർ ചിത്രം ‘ദി ഡോർ’ ടീസർ പുറത്ത്..

റീ റിലീസിന് ഒരുങ്ങി പ്രഭാസിൻ്റെ ‘സാലാർ’; അഡ്വാൻസ് ബുക്കിംഗ് 50000 കവിഞ്ഞു, ലക്ഷ്യം വൻ റെക്കോർഡുകൾ…