in

ഹിറ്റ് ചിത്രം ‘സൂക്ഷ്മദർശിനി’ ഇനി ഒടിടിയിൽ; സ്ട്രീമിംഗിന് മണിക്കൂറുകൾ ബാക്കി…

ഹിറ്റ് ചിത്രം ‘സൂക്ഷ്മദർശിനി’ ഇനി ഒടിടിയിൽ; സ്ട്രീമിംഗിന് മണിക്കൂറുകൾ ബാക്കി…

എംസിയുടെ സംവിധാനത്തിൽ ബേസിൽ ജോസഫും നസ്രിയ നസീമും പ്രധാന വേഷങ്ങളിൽ എത്തിയ ‘സൂക്ഷ്മദർശിനി’ ഒടിടിയിൽ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ സ്ട്രീമിംഗ് നാളെ (ജനുവരി 11) ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആരംഭിക്കും. നവംബർ 22 ന് തിയേറ്റർ റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 54 കോടിയിലേറെ കളക്ഷൻ നേടി വൻ വിജയമായതിന് പിന്നാലെ ആണിപ്പോൾ ഒടിടിയിൽ എത്തുന്നത്. അതുൽ രാമചന്ദ്രനും ലിബിൻ ടി.ബിയും ചേ‍ർന്നെഴുതിയ പഴുതുകളില്ലാത്ത തിരക്കഥയിൽ ഹിച്ച് കോക്ക് സ്റ്റൈൽ മേക്കിങ്ങിലാണ് എംസി ചിത്രം ഒരുക്കിയത്.

അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ‘സൂക്ഷ്മദർശിനി’യിൽ നസ്രിയയും ബേസിലും എത്തിയത്. ഇരുവരും ആദ്യമായി ഒരുമിച്ചൊരു ചിത്രത്തിൽ ആളുകള്‍ എന്തൊക്കെ പ്രതീക്ഷിച്ചുവോ അതിൽ നിന്നെല്ലാം വിഭിന്നമായി ഏവരേയും ഞെട്ടിക്കുന്ന പ്രമേയവുമായിട്ട് ആയിരുന്നു ചിത്രം എത്തിയത്. സിനിമയുടെ വൻ വിജയത്തിന് പിന്നിലെ രഹസ്യവും അത് തന്നെ ആയിരുന്നു. ബേസിലിന്‍റേയും നസ്രിയയുടേയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റ് ആയി മാറുകയും ചെയ്തു.

രണ്ട് അയൽവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ‘സൂക്ഷ്മദർശിനി’ മുന്നോട്ടുപോകുന്നത്. ഇവർക്ക് പുറമെ ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ.

മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ: സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം: പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്: ബ്ലാക്ക് മരിയ, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വിതരണം: ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്: വിഷ്ണു തണ്ടാശ്ശേരി, പിആർഒ: ആതിര ദിൽജിത്ത്.

കേട്ടത് അഭ്യൂഹങ്ങൾ ആയിരുന്നില്ല, ‘മാർക്കോ 2’ വില്ലൻ ചിയാൻ വിക്രം? നിർമ്മാതാവിനൊപ്പം വിക്രമും മകൻ ദ്രുവും, ചിത്രങ്ങൾ വൈറൽ…