“ഇവരുടെ ഒക്കെ പ്രിയപെട്ട നടൻ താങ്കളാണ്, അത് അറിയുമോ”, സുഹാസിനിയുടെ ചോദ്യത്തിന് മോഹൻലാലിൻ്റെ മറുപടി ഒരു പുഞ്ചിരി!
സിനിമയ്ക്ക് ഉള്ളിൽ തന്നെ നിരവധി ആരാധകർ ഉള്ള നടനാണ് മലയാളത്തിൻ്റെ മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ തന്നെ നിരവധി പ്രമുഖർ ആണ് മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളത്. ഇപ്പോളിതാ നടി സുഹാസിനി സാക്ഷാൽ മോഹൻലാലിനോട് ഇക്കാര്യം അറിവുണ്ടോ എന്ന് നേരിട്ട് തന്നെ ചോദിച്ചിരിക്കുക ആണ്.
കമൽ ഹാസൻ, മണിരത്നം, റാം ഗോപാൽ വർമ്മ എന്നിവരുടെ പ്രിയപ്പെട്ട നടൻ താങ്കൾ ആണ് എന്ന് അറിയാമോ എന്നാണ് സുഹാസിനി മോഹൻലാലിനോട് ചോദിച്ചത്. ഉത്തരം മോഹൻലാൽ ഒരു ചിരിയിൽ ഒതുക്കി.
സുഹാസിനിയുടെ ചോദ്യം ഇങ്ങനെ: “റാം ഗോപാൽ വർമ്മയുടെ പ്രിയപ്പെട്ട നടൻ താങ്കളാണ്. മണിയുടെ പ്രിയപ്പെട്ട നടൻ, കമൽ ഹാസൻ്റെ പ്രിയപ്പെട്ടൻ്റെ നടൻ – ഇതെല്ലാം താങ്കൾ ആണ്. അറിയുമോ അത്. മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച കാര്യം കമലിനോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത് മോഹൻലാലിന് ഒപ്പം അഭിനയിച്ചില്ലേ, നീ മോഹൻലാലിൻ്റെ അഭിനയം കണ്ട് നോക്ക് എന്നാണ്. അന്ന് കമലിന് 27 വയസും എനിക്ക് 20 വയസും ആയിരുന്നു. 27 വയസിലെ അദ്ദേഹം പറയും മോഹൻലാൽ ഗംഭീരമായി അഭിനയിക്കുന്നു, അദ്ദേഹത്തിൻ്റെ സിനിമകൾ കാണണം എന്ന്. എല്ലാവരും താങ്കളുടെ ഫാൻസ് ആണെല്ലോ”
സുഹാസിനിയുടെ വാക്കുകൾ ഒരു പുഞ്ചിരിയോടെ ആണ് മോഹൻലാൽ സ്വീകരിച്ചത്. മോഹൻലാലിൻ്റെ പുതിയ ചിത്രമായ ബറോസിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് സുഹാസിനി ഇക്കാര്യം മോഹൻലാലിനോട് ചോദിച്ചത്. വീഡിയോ വൈറൽ ആകുകയാണ്. വീഡിയോ കാണാം: