in

ലാൽ ചിത്രങ്ങളെ മറികടന്നില്ല, ‘വല്യേട്ടന്’ റീ റിലീസ് ഓപ്പണിംഗ് കളക്ഷനിൽ നാലാം സ്ഥാനം; റിപ്പോർട്ട്

ലാൽ ചിത്രങ്ങളെ മറികടന്നില്ല, ‘വല്യേട്ടന്’ റീ റിലീസ് ഓപ്പണിംഗ് കളക്ഷനിൽ നാലാം സ്ഥാനം; റിപ്പോർട്ട്

റീ റിലീസായി എത്തിയ മമ്മൂട്ടി ചിത്രം ‘വല്യേട്ടന്റെ’ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് നേടിയത് 23 ലക്ഷം ആണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. റീ റിലീസ് ഓപ്പണിംഗ് കളക്ഷനിൽ നാലാം സ്ഥാനം ആണ് ചിത്രം സ്വന്തമാക്കിയത്.

ഓപ്പണിംഗ് കളക്ഷനിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും മോഹൻലാൽ ചിത്രങ്ങൾക്ക് ആണ്. മലയാളത്തിന്റെ ആദ്യ റീ റിലീസ് ചിത്രം കൂടിയായ മോഹൻലാൽ – ഭദ്രൻ ടീമിന്റെ സ്ഫടികം ആണ് ഒന്നാം സ്ഥാനത്ത്. 85 ലക്ഷം ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് റിലീസ് ദിനത്തിൽ നേടിയത്. 50 ലക്ഷം നേടിയ മോഹൻലാൽ – ഫാസിൽ ചിത്രം മണിച്ചിത്രത്താഴ്, 30 ലക്ഷം നേടിയ മോഹൻലാൽ – സിബി മലയിൽ ചിത്രം ദേവദൂതൻ എന്നിവ ആണ് രണ്ടാം മൂന്നും സ്ഥാനത്ത്. ഇതിന് പിന്നാലെ ആണ് 23 ലക്ഷം നേടിയ വല്യേട്ടൻ സ്ഥാനം പടിച്ചിരിക്കുന്നത്.

4കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവിലേക്ക് അപ്​ഗ്രേഡ് ചെയ്താണ് വല്യേട്ടൻ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഫോർ കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ചിത്രം തിയേറ്ററുകളിൽ എത്തിച്ചത് മാറ്റിനി നൗവാണ്. 24 വർഷങ്ങൾക്ക് മുൻപ് 2000 സെപ്റ്റംബര്‍ 10ന് ആയിരുന്നു വല്യേട്ടന്റെ ഒറിജിനൽ റിലീസ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജിത്തായിരുന്നു.

അറയ്ക്കല്‍ മാധവനുണ്ണി ആയി മമ്മൂട്ടി മിന്നും പ്രകടനം കാഴ്ചവെച്ച ചിത്രത്തിൽ ശോഭന, സിദ്ദിഖ്, മനോജ്.കെ.ജയൻ, വിജയകുമാർ, സുധീഷ്, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെൻ്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. ബോക്സ് ഓഫീസിൽ വൻ വിജയം അന്ന് നേടിയ ചിത്രം പിന്നീട് റെക്കോർഡ് തവണ ടെലിവിഷൻ സംപ്രേഷണം ചെയ്തും പ്രേക്ഷകരെ ആകർശിച്ചു. മമ്മൂട്ടിയുടെ രണ്ടാമത്തെ റീ റിലീസ് ചിത്രമാണ് വല്യേട്ടൻ. ‘പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിൻന്റെ കഥ’ ആണ് താരത്തിന്റെ ആദ്യ റീ റിലീസ് ചിത്രം.

‘ലക്കി ഭാസ്കർ’ ആഗോള തലത്തിൽ ട്രെൻഡിങ്; ദുൽഖറിന്റെ കരിയർ ഹിറ്റ് ചിത്രം ഒടിടിയിലും തരംഗമാകുന്നു

ഹിറ്റ് അടിക്കാൻ ബേസിൽ ജോസഫ് വീണ്ടും, ‘പൊൻമാൻ’ റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ എത്തി…