അഭിനയ മികവുമായി ഞെട്ടിക്കാൻ വിജയ് സേതുപതി, ഒപ്പം മഞ്ജു വാര്യരും; ‘വിടുതലൈ 2’ ട്രെയിലർ കാണാം

വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് 2 ട്രെയിലർ പുറത്ത്. ഡിസംബർ 20ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് വൈഗ മെറിലാൻഡ് റിലീസ് ആയിരിക്കും. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ പാർട്ട് 1 വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രമാണ്.
സൂരി പ്രധാന വേഷത്തിലെത്തിയ ആദ്യ ഭാഗത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് വമ്പൻ കയ്യടിയാണ് ലഭിച്ചത്. ആദ്യ ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാൾ എന്ന കഥാപാത്രത്തിന്റെ കഥയാണ് രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുക എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. പെരുമാളിൻറെ കൂടുതൽ രക്തരൂക്ഷിതമായ വിപ്ലവത്തിന്റെ കഥയാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നും ട്രൈലെർ കാണിച്ചു തരുന്നു.
വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവർക്കൊപ്പം ഗൗതം വാസുദേവ് മേനോൻ, കിഷോർ, ഭവാനി ശ്രീ, രാജീവ് മേനോൻ, ബോസ് വെങ്കട്, അനുരാഗ് കശ്യപ്, വിൻസെന്റ് അശോകൻ, ബാലാജി ശക്തിവേൽ, ശരവണ സുബ്ബയ്യ, ഇളവറസ്, തമിഴ്, ചേതൻ, ആര്യൻ, മൂന്നാർ, രമേശ്, പാവേൽ നവഗീതൻ, സര്ദാര് സത്യാ, കെൻ കരുണാസ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ജയമോഹന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് സംഗീതം പകർന്നത് ഇളയരാജയും ചിത്രം നിർമ്മിച്ചത് ആർ എസ് എന്റർടൈൻമെന്റ്, ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ എൽറെഡ് കുമാറും ആണ്. ഛായാഗ്രഹണം- ആർ വേല്രാജ്, എഡിറ്റിംഗ്- ആർ രാമർ.