സ്പ്ലിറ്റ് പേഴ്സണാലിറ്റിയുള്ള ആക്ഷൻ ഹീറോയായി നാനി; ആവേശം തീർത്ത് ‘സൂര്യാസ് സാറ്റർഡേ’ ട്രെയിലർ…
തെലുങ്ക് സൂപ്പർ താരം നാച്ചുറൽ സ്റ്റാർ നാനിയും സംവിധായകൻ വിവേക് ആത്രേയയും ഒന്നിക്കുന്ന ചിത്രമാണ് ‘സൂര്യാസ് സാറ്റർഡേ’. വിവേക് ആത്രേയ തന്നെ രചനയും നിർവഹിച്ച ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഡിവിവി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ചടങ്ങ് ഹൈദരാബാദിലെ സുദർശൻ 35 എംഎം തീയേറ്ററിലാണ് നടന്നത്.
ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന എസ് ജെ സൂര്യയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത സ്പെഷ്യൽ വീഡിയോയ്ക്ക് പിന്നാലെ ആണിപ്പോൾ ട്രെയിലർ എത്തിയിരിക്കുന്നത്. 3 മിനിറ്റ് സമയ ദൈർഘ്യമുള്ള ട്രെയിലർ ചിത്രത്തെ കുറിച്ചുള്ള കൃത്യമായ ധാരണ പ്രേക്ഷകർക്ക് നല്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്പ്ലിറ്റ് പേഴ്സണാലിറ്റിയുള്ള നായക കഥപാത്രമായ സൂര്യയെ ആണ് നാനി ചിത്രത്തിൽ അവതരിപ്പിക്കുന്നന്നത്. ട്രെയിലർ:
പ്രിയങ്ക മോഹൻ ആണ് ചിത്രത്തിൽ നാനിയുടെ നായികയായി എത്തുന്നത്. സൂപ്പർ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ സൂര്യാസ് സാറ്റർഡേ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ ചിത്രം ഓഗസ്റ്റ് 29- ന് റിലീസ് ചെയ്യും. ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സായ് കുമാർ ആണ്.
ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ, കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, മാർക്കറ്റിംഗ്- വാൾസ് ആൻഡ് ട്രെൻഡ്സ്. പിആർഒ ശബരി.