in

മോഹൻലാലിന്റെ 360-ാം ചിത്രം ഒരുക്കാൻ തരുൺ മൂർത്തി; നിർമ്മാണം എം രഞ്ജിത്ത്…

മോഹൻലാലിന്റെ 360-ാം ചിത്രം ഒരുക്കാൻ തരുൺ മൂർത്തി; നിർമ്മാണം എം രഞ്ജിത്ത്…

മലയാളത്തിൻ്റെ മഹാ നടൻ മോഹൻലാലിന് ഒപ്പം ഒരു യുവ സംവിധായകൻ കൂടി ചേരുകയാണ്. ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ തരുൺ മൂർത്തിയാണ് മോഹൻലാലിൻ്റെ 360-ാം ചിത്രം സംവിധാനം ചെയ്യുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ഈ ചിത്രം നിർമ്മിക്കും. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.

മുൻപേ തന്നെ മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ബെൻസ് വാസു എന്ന പ്രോജക്റ്റിനായി ഇരുവരും ഒന്നിക്കും എന്നായിരുന്നു അന്ന് റിപോർട്ടുകൾ പ്രചരിച്ചത്. 1980-ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ജയൻ നായകനായ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ആ ചിത്രം. എന്നാൽ, വെളിപ്പെടുത്താത്ത പ്രശ്‌നങ്ങൾ കാരണം ഈ ചിത്രം പിന്നീട് ഉപേക്ഷിച്ചതായി ആണ് വിവരം. ഇപ്പോൾ, L360 എന്ന് താല്കാലിക പേരിൽ പ്രഖ്യപിച്ച ചിത്രം തീർത്തും പുതിയ ഒരു ചിത്രം തന്നെ ആണെന്നാണ് സൂചന.

View this post on Instagram

A post shared by M Renjith (@rejaputhravisualmedia)

Content Summary: Mohanlal’s L360 to be directed by Operation Java director Tharun Moorthy

മൂന്നാം വരവിന് ഷാജി പാപ്പനും കൂട്ടരും തയ്യാറായി; ‘ആട് 3’ ഔദ്യോഗിക പ്രഖ്യാപനമെത്തി….

താര പരിവേഷമില്ല, നാട്ടിൻ പുറത്തെ ടാക്സി ഡ്രൈവറായി മോഹൻലാൽ വരുന്നു; തരുൺ മൂർത്തി ചിത്രത്തിൻ്റെ വിവരങ്ങൾ പുറത്ത്…