in , ,

ഈ മിഡിൽ ക്ലാസ് ‘ഫാലിമി’ ഇനി ഒടിടിയിൽ; റിലീസ് തീയതി ഇതാ…

ഈ മിഡിൽ ക്ലാസ് ‘ഫാലിമി’ ഇനി ഒടിടിയിൽ; റിലീസ് തീയതി ഇതാ…

പ്രേക്ഷകർക്ക് നല്ലൊരു സിനിമ അനുഭവം സമ്മാനിച്ച ചിത്രം ഫലിമി നവംബർ 17ന് ആണ് തിയേറ്ററുകളിൽ എത്തിയത്. ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ കഥ പറഞ്ഞ ഈ ചിത്രം നിതീഷ് സഹദേവ് ആണ് സംവിധാനം ചെയ്തത്. ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, മീനാരാജ് പള്ളുരുത്തി, സന്ദീപ് പ്രദീപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. ഇപ്പോളിതാ ഈ ചിത്രത്തിൻ്റെ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒടിടി റിലീസ് ആയി ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം എത്തുക. ഡിസംബർ 15 ന് ആണ് റിലീസ്. ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ ഒരു യാത്രയുടെ കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്. കുടുംബത്തിലെ മുതിർന്ന അംഗമായ മുത്തച്ഛൻ്റെ കാശി യാത്ര എന്ന ആഗ്രഹം ദൈനംദിന ജീവിതത്തിൽ കുടുങ്ങിയ കുടുംബം പതിവായി ഒഴിവാക്കി. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ കുടുംബത്തിൻ്റെ കൂടി ആവശ്യമായി വരുന്നു ആ യാത്ര. നർമ്മത്തിൻ്റെ അകമ്പടിയോടെ ഈ യാത്രയിൽ പ്രേക്ഷകരെ കൂടെ കൂട്ടുകയാണ് ഈ ചിത്രം. ട്രെയിലർ:

“കണ്ടത് നുണ, കാണാൻ പോകുന്നത് സത്യം”; ‘വാലിബൻ’ ടീസറിന് വൻ വരവേൽപ്പ്…

“ചർച്ച നേരിനെ കുറിച്ച് മാത്രം”; നേര് ടീമിൻ്റെ സ്പെഷ്യൽ വീഡിയോ പുറത്ത്…